ആ​ദ്യ​ദി​നത്തിൽ ജ​ന​പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞു
Tuesday, November 19, 2019 11:11 PM IST
പൂ​യ​പ്പ​ള്ളി: ആ​ദ്യ​മാ​യി ഇ​വി​ടെ വി​രു​ന്നെ​ത്തി​യ കൗ​മാ​ര​ക​ലാ​മേ​ള​യി​ല്‍ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം വേ​ണ്ട​വി​ധ​മി​ല്ലാ​ത്ത​ത് മേ​ള​യു​ടെ നി​റ​ശോ​ഭ കെ​ടു​ത്തി. ആ​ദ്യ​ദി​നം നൃ​ത്ത​വേ​ദി​ക​ളി​ല്‍ മാ​ത്ര​മാ​ണ് പേ​രി​നെ​ങ്കി​ലും സ​ദ​സ് നി​റ​ഞ്ഞ​ത്. മി​ക്ക​യി​ട​ങ്ങ​ളി​ലും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും നാ​മ​മാ​ത്ര​മാ​യ പൊ​തു​ജ​ന​ങ്ങ​ളും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ വ​രും ദി​ന​ങ്ങ​ളി​ല്‍ സ​ദ​സ് ശു​ഷ്ക്ക​മാ​കി​ല്ലെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ​യും പ്ര​തീ​ക്ഷ.