പ്ര​സി​ഡന്‍റ്​സ് ട്രോ​ഫി ജ​ലോ​ത്സവം നാളെ
Thursday, November 21, 2019 11:45 PM IST
കൊല്ലം: ഏ​ഴാ​മ​ത് പ്ര​സി​ഡ​ന്‍റ്‌​സ് ട്രോ​ഫി ജ​ലോ​ത്സ​വം വ​ര്‍​ണ​പ്പ​കി​ട്ടോ​ടെ നാളെ ന​ട​ക്കും. കൊ​ല്ലം അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന ജ​ല​മാ​മാ​ങ്കം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​ര​മാ​യി​ട്ടാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ജ​ലോ​ത്സ​വം മ​ന്ത്രി ഡോ ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​കും.
ഓ​ള​പ്പ​ര​പ്പി​ല്‍ വീ​റും വാ​ശി​യും തു​ഴ​ഞ്ഞെ​റി​ഞ്ഞ് 12 വാ​രം നീ​ണ്ട ജ​ലോ​ത്സ​വ​ത്തി​ന് ശേ​ഷം ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് (​സി​ബി​എ​ല്‍) ചു​ണ്ട​ന്‍ വ​ള്ളം ക​ളി​ക്കാ​ണ് നാ​ളെ പ​രി​സ​മാ​പ്തി​യാ​വു​ക. കൊ​ല്ല​ത്തെ പ്ര​സി​ഡ​ന്‍റ്‌​സ് ട്രോ​ഫി വ​ള്ളം ക​ളി​യോ​ടെ സിബിഎ​ല്ലിന്‍റെ ആ​ദ്യ സീ​സ​ണ്‍ അ​വ​സാ​നി​ക്കു​ക​യാ​ണ്.
2011 ല്‍ ​ആ​രം​ഭി​ച്ച പ്ര​സി​ഡന്‍റ്‌​സ് ട്രോ​ഫി ജ​ലോ​ത്സ​വം അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സി​ബി എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് പു​റ​മെ ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വും സാം​സ്‌​കാ​രി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
കേ​ര​ള ടൂ​റി​സം മു​ന്‍​ക​യ്യെ​ടു​ത്ത് ഐ ​പിഎ​ല്‍ ക്രി​ക്ക​റ്റ് മാ​തൃ​ക​യി​ല്‍ തു​ട​ങ്ങി​യ സിബിഎ​ല്‍ ആ​ദ്യ സീ​സ​ണി​ല്‍ ത​ന്നെ രാ​ജ്യ​ത്തെ ഏ​റ്റ​വും കാ​ഴ്ച​ക്കാ​രു​ള്ള നാ​ലാ​മ​ത്തെ കാ​യി​ക ഇ​ന​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. 20 ല​ക്ഷം പേ​ര്‍ സി​ബിഎ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ വീ​ക്ഷി​ച്ചു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.
ഓ​ഗ​സ്റ്റ് 31ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ നെ​ഹൃ​ട്രോ​ഫി വ​ള്ളം ക​ളി​യോ​ടൊ​പ്പം ആ​രം​ഭി​ച്ച സി​ബി​എ​ല്‍ കൊ​ല്ല​ത്തെ പ്ര​സി​ഡന്‍റ്‌​സ് ട്രോ​ഫി വ​ള്ളം ക​ളി​യി​ലെ​ത്തി നി​ല്‍​ക്കു​മ്പോ​ള്‍ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​റ്റ​ത് കേ​ര​ള​ത്തി​ന്‍റെ ത​ന​ത് കാ​യി​ക വി​നോ​ദം മാ​ത്ര​മ​ല്ല, പ്രാ​ദേ​ശി​ക​മാ​യി മാ​ത്രം അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​ത്തോ​ളം ജ​ലോ​ത്സ​വ​ങ്ങ​ള്‍ കൂ​ടി​യാ​ണ്. സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തോ​ടെ ആ​ഗോ​ള കാ​യി​ക മാ​മാ​ങ്ക​മാ​യി സി​ബി​എ​ല്‍ മാ​റു​മ്പോ​ള്‍ ലോ​ക​ത്തി​ന്‍റെ ഓ​രോ മു​ക്കി​ലും മൂ​ല​യി​ലു​മു​ള്ള വ​ള്ളം ക​ളി പ്രേ​മി​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്‍റെ അ​നു​ഭൂ​തി നു​ക​ര്‍​ന്നു.
എ​ണ്ണം പ​റ​ഞ്ഞ ഒ​മ്പ​തു വ​ള്ള​ങ്ങ​ളാ​ണ് സി​ബി​എ​ല്ലി​നാ​യി യോ​ഗ്യ​ത നേ​ടി​യ​ത്. പു​ന്ന​മ​ട​യി​ല്‍ തു​ട​ങ്ങി കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി, ആ​ല​പ്പു​ഴ ക​രു​വാ​റ്റ, എ​റ​ണാ​കു​ള​ത്തെ പി​റ​വം, മ​റൈ​ന്‍ ഡ്രൈ​വ്, തൃ​ശൂ​രി​ലെ കോ​ട്ട​പ്പു​റം, ആ​ല​പ്പു​ഴ​യി​ലെ കൈ​ന​ക​രി, പു​ളി​ങ്കു​ന്ന്, കാ​യം​കു​ളം, കൊ​ല്ല​ത്തെ ക​ല്ല​ട എ​ന്നീ 11 ഇ​ട​ങ്ങ​ളി​ലാ​ണ് മു​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.
അ​ര നൂ​റ്റാ​ണ്ടി​നു ശേ​ഷം നെ​ഹ്‌​റു ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ട്ട് സിബിഎ​ല്ലിന്‍റെ ഒ​ന്നാം മ​ത്സ​രം ജ​യി​ച്ച പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ന​ടു​ഭാ​ഗം ചു​ണ്ട​ന്‍റെ (​ട്രോ​പ്പി​ക്ക​ല്‍ ടൈ​റ്റ​ന്‍​സ്) സ​ര്‍​വാ​ധി​പ​ത്യ​മാ​ണ് (158 പോ​യി​ന്‍റ്) സി ​ബി എ​ല്ലി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​തെ​ങ്കി​ലും പ​ല​പ്പോ​ഴും സെ​ക്ക​ന്‍​ഡി​ന്‍റെ നൂ​റി​ലൊ​രം​ശ​ത്തി​ലാ​ണ് വി​ജ​യി​ക​ള്‍ തീ​രു​മാ​നി​ക്ക​പ്പെ​ട്ട​ത്. വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ സി ​ബി എ​ല്ലി​ലു​ണ്ടാ​കു​ന്ന വീ​റും വാ​ശി​യു​മാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. പോ​ലീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന കാ​രി​ച്ചാ​ല്‍ (​റേ​ജിം​ഗ് റോ​വേ​ഴ്‌​സ്) 78 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.
സിബിഎ​ല്ലി​ല്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ ഒ​രേ​യൊ​രു ടീ​മാ​ണ് യുബിസി ​കൈ​ന​ക​രി തു​ഴ​ഞ്ഞ ച​മ്പ​ക്കു​ളം ചു​ണ്ട​ന്‍(​കോ​സ്റ്റ് ഡോ​മി​നേ​റ്റേ​ഴ്‌​സ്). മ​റൈ​ന്‍​ഡ്രൈ​വി​ലെ മ​ത്സ​ര​ത്തി​ല്‍ 17 മി​ല്ലി സെ​ക്ക​ന്‍റു​ക​ള്‍​ക്കാ​ണ് ച​മ്പ​ക്കു​ളം ന​ടു​ഭാ​ഗ​ത്തെ മ​റി​ക​ട​ന്ന​ത്. എ​ല്ലാ മ​ത്സ​ര​ത്തി​ലും സ്ഥി​ര​ത​യാ​ര്‍​ന്ന പ്ര​ക​ട​ന​ത്തോ​ടെ മു​ന്നേ​റു​ന്ന എ​ന്‍ സി ​ഡി സി ​കു​മ​ര​കം തു​ഴ​ഞ്ഞ ദേ​വ​സ് ചു​ണ്ട​നും (മൈ​റ്റി ഓ​ര്‍​സ്) ച​മ്പ​ക്കു​ള​വും 69 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​നം പ​ങ്കി​ടു​ക​യാ​ണ്.
ആ​ദ്യ അ​ഞ്ച് മ​ത്സ​ര​ത്തി​നു ശേ​ഷം അ​വി​ശ്വ​സ​നീ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ ഗ​ബ്രി​യേ​ല്‍ (ബാ​ക്ക് വാ​ട്ട​ര്‍ നൈ​റ്റ്‌​സ്) 56 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ട്. താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ ഹീ​റ്റ്‌​സി​ലും ഫൈ​ന​ലി​ലു​മാ​യി ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ത്തി​ന് ഫി​നി​ഷ് ചെ​യ്ത വീ​യ​പു​രം (പ്രൈ​ഡ് ചേ​സേ​ഴ്‌​സ്) 48 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്തു​ണ്ട്. തു​ല്യ പോ​യി​ന്‍റ് നേ​ടി​യാ​ല്‍ അ​ടു​ത്ത സ്ഥാ​നം ഒ​ഴി​ച്ചി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
പാ​യി​പ്പാ​ട​ന്‍ (ബാ​ക്ക് വാ​ട്ട​ര്‍ വാ​രി​യേ​ഴ്‌​സ് 32 പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്തും മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ (ത​ണ്ട​ര്‍ ഓ​ര്‍​സ്), സെന്‍റ് ജോ​ര്‍​ജ് (ബാ​ക്ക് വാ​ട്ട​ര്‍ നി​ന്‍​ജ) എ​ന്നി​വ 25 പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​വും പ​ങ്കി​ടു​ന്നു. 10, 8, 7, 6, 5, 4, 3, 2, 1 എ​ന്നി​ങ്ങ​നെ​യാ​ണ് അ​ത​ത് ദി​വ​സ​ത്തെ ഒ​ന്നു മു​ത​ല്‍ ഒ​മ്പ​ത് സ്ഥാ​ന​ത്തെ​ത്തു​ന്ന ടീ​മു​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന പോ​യി​ന്‍റ്. ഇ​തു​കൂ​ടാ​തെ ഹീ​റ്റ്‌​സി​ലും ഫൈ​ന​ലി​ലും ഏ​റ്റ​വും മി​ക​ച്ച സ​മ​യം കു​റി​ക്കു​ന്ന ടീ​മി​ന് നെ​രോ​ലാ​ക് എ​ക്‌​സ് എ​ല്‍ ഫാ​സ്റ്റ​സ്റ്റ് ടീം ​ഓ​ഫ് ദി ​ഡേ പ്ര​കാ​രം അ​ഞ്ച് പോ​യി​ന്‍റ് അ​ധി​കം ല​ഭി​ക്കും.
പ​ന്ത്ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലെ ആ​കെ പോ​യി​ന്‍റ് നി​ല​യി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന ടീ​മി​ന് 25 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 15, 10 ല​ക്ഷം രൂ​പ വീ​തം സ​മ്മാ​ന​മാ​യി ല​ഭി​ക്കും.
ഓ​രോ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ര്‍​ക്ക് യ​ഥാ​ക്ര​മം 5 ല​ക്ഷം, 3 ല​ക്ഷം, 1 ല​ക്ഷം രൂ​പ വീ​തം സ​മ്മാ​ന​ത്തു​ക ല​ഭി​ക്കും. പു​റ​മെ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ള്‍​ക്കും 4 ല​ക്ഷം രൂ​പ വീ​ത​വും ല​ഭി​ക്കും.
ബു​ക്ക്‌​മൈ ഷോ ​വ​ഴി​യും വേ​ദി​ക​ളി​ലെ 20 കൗ​ണ്ട​റു​ക​ള്‍ മു​ഖേ​ന​യും ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. 200 രൂ​പ മു​ത​ല്‍ 2000 രൂ​പ​വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.
സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് 2, സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് 2 എ​ച്ഡി, സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് 1 ത​മി​ഴ്, ഏ​ഷ്യാ​നെ​റ്റ് വേ​ള്‍​ഡ് വൈ​ഡ്, ഏ​ഷ്യാ​നെ​റ്റ് പ്ല​സ്, ഹോ​ട്ട്‌​സ്‌​റ​റാ​ര്‍, എ​ന്നീ ചാ​ന​ലു​ക​ളി​ല്‍ വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ അ​ഞ്ച് വ​രെ മ​ത്സ​ര​ങ്ങ​ള്‍ ത​ത്സ​മ​യം കാ​ണാം ഇ​ടി​വി ആ​ന്ധ്രാ​പ്ര​ദേ​ശ്, ഇ​ടി​വി തെ​ല​ങ്കാ​ന എ​ന്നീ ചാ​ന​ലു​ക​ളി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്ത സം​പ്രേ​ഷ​ണ​വു​മു​ണ്ടാ​കും.

ക്യാ​പ്റ്റ​ന്‍​സ് ക്ലി​നി​ക്
ന​ട​ത്തി
കൊല്ലം: പ്ര​സി​ഡ​ന്‍റ്‌​സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ളി​വ​ള​ള​ങ്ങ​ളു​ടെ ക്യാ​പ്റ്റ​ന്‍​സ് ക്ലി​നി​ക് ഡിറ്റിപി​സി ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ന​ട​ന്നു. വെ​പ്പ് എ ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് വ​ള​ള​ങ്ങ​ളും തെ​ക്ക​നോ​ടി ത​റ​വ​ള​ള​ങ്ങ​ള്‍ മൂ​ന്ന് എ​ണ്ണ​ത്തി​ന്റെ​യും ട്രാ​ക്കു​ക​ള്‍ നി​ര്‍​ണ​യി​ച്ചു. ച​ട​ങ്ങി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ ടി ​സി വി​ജ​യ​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ദി​ക്കാ​ട് മ​ധു, ക​ണ്‍​വീ​ന​ര്‍ എ ​ആ​ര്‍​വി​ജ​യ​ന്‍, ജോ​യി​ന്റ് ക​ണ്‍​വീ​ന​ര്‍ എ​ന്‍ ച​ന്ദ്ര​ബാ​ബു, ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. വ​ള​ള​ങ്ങ​ളു​ടെ ബോ​ണ​സ്, അ​ഡ്വാ​ന്‍​സ് എ​ന്നി​വ​യും ന​ല്‍​കി.

ജ​ലോ​ത്സ​വം ഹ​രി​ത​ച​ട്ടം
പാ​ലി​ച്ച് ന​ട​ത്തും
കൊല്ലം: പ്ര​സി​ഡ​ന്‍റ്‌​സ് ട്രോ​ഫി ജോ​ത്സ​വം സ​ര്‍​ക്കാ​ര്‍ വി​ഭാ​വ​നം ചെ​യ്ത ഹ​രി​ത​ച​ട്ട നി​യ​മ​പ്ര​കാ​രം ആ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ന്ന​ത്. അ​ന്നേ ദി​വ​സം ടി ​ജ​ലോ​ത്സ​വം കാ​ണാ​ന്‍ എ​ത്തു​ന്ന എ​ല്ലാ ജ​ന​ങ്ങ​ളും ഹ​രി​ത​ച​ട്ട നി​യ​മം പാ​ലി​ക്കേ​ണ്ട​താ​ണ്. സ​ന്ദ​ര്‍​ശ​ക​ര്‍ മ​ദ്യ​പി​ച്ചോ/​അ​ല്ലാ​തെ​യോ പ്ലാ​സ്റ്റി​ക് ഇ​ത​ര കു​പ്പി​ക​ള്‍ ബോ​ട്ടി​ലു​ക​ള്‍, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ കാ​യ​ലി​ലോ കാ​യ​ല്‍ പ​രി​സ​ര​ങ്ങ​ളി​ലോ നി​ക്ഷേ​പി​ക്കാ​ന്‍ പാ​ടു​ള​ള​ത​ല്ല. ആ​യ​ത് ക​ര്‍​ശ​ന​മാ​യും നി​രോ​ധി​ച്ചി​ട്ടു​ള​ള​തും ച​ട്ട ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള​ളു​ന്ന​തു​മാ​ണ്.