ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Monday, December 9, 2019 1:19 AM IST
ചാ​ത്ത​ന്നൂ​ർ: ബൈ​ക്കി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് തെ​റി​ച്ചു​വീ​ണ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ താ​ഴം തെ​ക്ക് കോ​ട​ത​രി സ്വ​ർ​ണാ​ല​യ​ത്തി​ൽ ഫി​റോ​സ് ബാ​ബു (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ​കാ​ലോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ എ​ൽ​ഐ​സി ഓ​ഫീ​സി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ക​നാ​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഫി​റോ​സ് ബാ​ബു ഇ​ട​നാ​ട്ടേ​യ്ക്ക് ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വ​ന്ന വാ​ഗ​ണ​ർ കാ​ർ​ബൈ​ക്കി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ നി​ന്നും വീ​ണ ഇ​യാ​ളെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പാ​രി​പ്പ​ള്ളി ഗ​വ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്ന ഫി​റോ​സ് ബാ​ബു ഇ​പ്പോ​ൾ കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്. അ​ച്ഛ​ൻ: ബാ​ബു.​അ​മ്മ: സ്വ​ർ​ണ​മ്മ. ഭാ​ര്യ: മാ​യ. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, അ​ഭി​ന​വ്. ചാ​ത്ത​ന്നൂ​ർ