നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Monday, December 9, 2019 11:46 PM IST
കൊ​ട്ടാ​ര​ക്ക​ര : ഞാ​യ​റാ​ഴ്ച രാ​ത്രി 11 ന് ​പെ​രും​കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കോ​ട്ടാ​ത്ത​ല തെ​ക്കു​വി​ള വീ​ട്ടി​ൽ സ​ജു (22), പെ​രും​കു​ളം വി​ല​ങ്ങു​വി​ള വീ​ട്ടി​ൽ രാ​ജീ​വ്‌(45) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
ഇ​ന്ന് പുനലൂരിൽ

പു​ന​ലൂ​ർ: ജ​ന​മൈ​ത്രി പോ​ലീ​സ് വ​യോ​ജ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ പു​ന​ലൂ​ർ കെ.​കൃ​ഷ്ണ​പി​ള്ള സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന വ​യോ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്രീ ​ചി​ത്ര മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ രോ​ഗ​ങ്ങ​ൾ വ​രാ​തി​രി​ക്കു​വാ​നു​ള്ള മു​ൻ​ക​രു​ത​ൽ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള സൗ​ജ​ന്യ വാ​ക്കി​ങ് സ്റ്റി​ക്ക് വി​ത​ര​ണ​വും ന​ട​ക്കും.
വ​യോ​ജ​ന കൂ​ട്ടാ​യ്‌​മ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​നും മെ​ഡി​ക്ക​ൽ ക്യാ​മ്പ് പു​ന​ലൂ​ർ ഡി​വൈ​എ​സ്പി. അ​നി​ൽ​ദാ​സും ഉ​ദ്ഘാ​ട​നം ചെ​യ്യും.