ഇ​ത്തി​ക്ക​ര ബ്ലോ​ക്കി​ൽ ജീ​വ​നി പ​ദ്ധ​തി ആ​രം​ഭി​ച്ചു
Wednesday, January 15, 2020 11:49 PM IST
ചാ​ത്ത​ന്നൂ​ർ: ന​മ്മു​ടെ കൃ​ഷി, ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന നൂ​ത​ന പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യാ​യ ജീ​വ​നി​ക്ക് ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന​ത് പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​യ അ​ഗ​ത്തി ചീ​ര, നി​ത്യ​വ​ഴു​ത​ന, വേ​ങ്ങേ​രി വ​ഴു​ത​ന, ക​രി​മ​ണി പ​യ​ർ, ക​റി​വേ​പ്പി​ല, വി​വി​ധ ഇ​നം പ​പ്പാ​യ തു​ട​ങ്ങി​യ​വ​യു​ടെ സം​ര​ക്ഷ​ണ​വും വ്യാ​പ​ന​വും നാ​ട​ൻ പ​ച​ക്ക​റി വി​ത്തു​ക​ളു​ടെ കൈ​മാ​റ്റം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി, മ​ട്ടു​പ്പാ​വു​കൃ​ഷി, നൂ​ത​ന കാ​ർ​ഷി​ക സ​മ്പ്ര​ദാ​യ​മാ​യ തി​രി ന​ന ഉ​പ​യോ​ഗി​ച്ചു​ള്ള മ​ണ്ണി​ല്ലാ കൃ​ഷി എ​ന്നി​വ​യാ​ണ് ജീ​വ​നി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന​ത്.
ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​ആ​ർ. ദി​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ തേ​ജ​സ്വീ​ഭാ​യി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​ലൈ​ല തൈ ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ബി​ന്ദു സു​നി​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങളാ​യ ശ്രീ​ജ ഹ​രീ​ഷ്, എ.​സു​ന്ദ​രേ​ശ​ൻ കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഷി​ബു​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​മോ​ദ്, ശ്രീ​വ​ത്സ, ഷെ​റി​ൻ എ.​സ​ലാം, ധ​ന്യ എ​ന്നി​വ​ർ പ്രസംഗിച്ചു. ക​ർ​ഷ​ക​ർ​ക്ക് ചു​വ​ന്ന കു​റി​യ അ​ഗ​ത്തി ചീ​ര​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ​ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം കു​റി​യ ഇ​നം തൈ​ക​ൾ വി​ത​ര​ണം ന​ട​ത്തി​യ​ത്.