ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ കൃ​ഷി​ക്കാ​രെ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്ക​ണം: സ​ലിംകു​മാ​ർ
Saturday, January 18, 2020 11:37 PM IST
ചാ​ത്ത​ന്നൂ​ർ: സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ൾ പ്രോ​ത്സാ​ഹ​നം ന​ല്കി ന​ല്ല കൃ​ഷി​ക്കാ​രെ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ന​ട​ൻ സ​ലിം കു​മാ​ർ.​ക​ർ​ഷ​ക​ർ​ക്ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യി​ല്ല.​അ​വ​ർ​ക്ക് വ​ള​ർ​ത്താ​നും സം​ര​ക്ഷി​ക്കു​വാ​നും മാ​ത്ര​മേ ക​ഴി​യൂ. നി​ര​വ​ധി ജ​യി​ലു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കു​റ്റ​വാ​ളി​യാ​യി ഒ​രു ക​ർ​ഷ​ക​നെ​യും അ​വി​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ഗ്രി​ക​ൾ​ച്ച​ർ അ​താ​ണ് ക​ൾ​ച്ച​ർ ന​മ്മു​ടെ സം​സ്കാ​രമെ ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല്ലു​വാ​തു​ക്ക​ൽ അ​മ്മ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും അ​മ്മ പ്ര​ഭ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നിർവഹി ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ പാ​ര​മ്പ​ര്യ​മാ​യ ആ​ചാ​ര​ങ്ങ​ളെ​യും സം​സ്കാ​ര​ത്തെ​യും സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​ണം. കേ​ര​ള​ത്തി​ൽ ഗ​ൾ​ഫി​ലെ ഈ​ന്ത​പ്പ​ന വ​ള​രി​ല്ല ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ കേ​ര​ള​ത്തി​ലെ പാ​ള​യം​കോ​ട​ൻ വാ​ഴ​യും വ​ള​രി​ല്ല. അ​തു​പോ​ലെ​യാ​ണ് ഓ​രോ നാ​ടി​ന്‍റെ​യും സം​സ്കാ​രം വ​ല്ല​വ​ന്‍റെയും സം​സ്കാ​ര​ങ്ങ​ളെ ന​മ്മു​ടെ മ​ണ്ണി​ലേ​ക്ക് പ​റി​ച്ചു​ന​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ന​മ്മു​ടെ സം​സ്കാ​ര​ത്തെ​യാ​ണ്.

ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ബൈ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണും വാ​ങ്ങി​ച്ചു​ന​ല്കു​ന്ന ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വ​ലി​യ ദു​ര​ന്ത​ത്തി​ലേ​യ്ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മ്മു​ടെ മ​ക്ക​ളെ ന​മ്മ​ളെ​പ്പോ​ലെ വ​ള​ർ​ത്ത​ണം. ന​ല്ല ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക് പ്രേ​ക്ഷ​ക​രി​ല്ലെ​ന്നും മൂ​ന്ന് ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച അ​നു​ഭ​വം അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​ക​ലാരൂ​പ​ങ്ങ​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും. നാ​ട്ടി​ലെ ന​ന്മ​ക​ൾ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ത​പി​ച്ചു.

അ​മ്മ പ്ര​ഭ പു​ര​സ്കാ​രം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ റെ​ജി പ്ര​ഭാ​ക​ര​ന് അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.​ അ​മ്മ​ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജ​ൻ കി​രി​യ​ത്ത്, സി​നി​മാ പ്ര​വ​ർ​ത്ത​ക​നാ​യ വേ​ണു സി. ​കി​ഴ​ക്ക​നേ ല, ​പ്ര​ദീ​പ് വൈ​ഗ, പ​ര​വൂ​ർ ഉ​ണ്ണി .ഡോ.​ഗീ​താ​ജ്ഞ​ലി, ഗി​രീ​ഷ് കു​മാ​ർ ന​ട​യ്ക്ക​ൽ, ശ്രീ​ജ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. സ​ർ​ക്കാ​ർ ഐ ​കെ​യ​ർ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി.​ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത നൂ​റി​ലേ​റെ പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി അ​മ്മ​ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ക​ണ്ണ​ട വി​ത​ര​ണ​വും ന​ട​ത്തി.