കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ത​ന്നെ പ​ഠി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​ക​ണം: അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍
Saturday, January 18, 2020 11:38 PM IST
പ​ത്ത​നാ​പു​രം:​ കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ത​ന്നെ പ​ഠി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് പ​ത്മ​വി​ഭൂ​ഷ​ണ്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. ​ക​മു​കും​ചേ​രി ഗ​വ. ന്യൂ​എ​ല്‍പി ​സ്കൂ​ളി​ല്‍ ന​ട​ന്ന ശ​ത​പ്ര​ണാ​മം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

​സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് ശ​രി​യാ​യ വി​ദ്യാ​ഭ്യാ​സം ന​ട​ക്കു​ന്ന​ത്. മാ​തൃ​ഭാ​ഷ​ത​ന്നെ​യാ​ണു കു​ട്ടി​ക​ൾ പ​ഠി​ച്ചു വ​ള​രേ​ണ്ട​ത്‌.​ ജാ​തി വി​വേ​ച​ന​മി​ല്ലെ​ന്ന പ്രാ​ഥ​മി​ക പാ​ഠം പ​ഠി​ച്ച​തും പ്രൈ​മ​റി സ്കൂ​ൾ ത​ല​ത്തി​ൽ നി​ന്നു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ഒ​രു കാ​ല​ത്ത് സ​ർ​ക്കാ​ർ ശ​മ്പ​ളം മാ​ത്രം വാ​ങ്ങി ഉ​ഴ​പ്പു​ന്ന​വ​രും, വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു പോ​ലു​മ​റി​യാ​ത്ത അ​ധ്യാ​പ​ക​രു​മു​ണ്ടാ​യി​രു​ന്നു.​

എ​ന്നാ​ല്‍ ഇ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗം ഏ​റെ​മാ​റി. അ​ഭി​മാ​ന​പൂ​ർ​വം പ​ഠി​ക്കാ​ൻ ക​ഴി​യു​ന്ന​ത്‌ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലാ​ണ്.​കു​ട്ടി​ക​ൾ ന​മ്മു​ടെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​ണെ​ന്നും, അ​വ​രു​ടെ അ​ഭി​രു​ചി​യ​റി​ഞ്ഞു വേ​ണം വി​ദ്യ ന​ൽ​കു​ന്ന​തും വ​ള​ർ​ത്താ​നു​മെ​ന്നും, പ​ഠ​ന​ത്തി​ൽ വാ​യ​ന​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ്റ​കൃ​ത്യവാ​ർ​ത്താ സം​പ്രേ​ക്ഷേ​പ​ണ​ങ്ങ​ൾ വ​ഴി മോ​ശ​പ്പെ​ട്ട മാ​ധ്യ​മമാ​യി ടെ​ലി​വി​ഷ​ൻ മാ​റി. കു​ഞ്ഞു​ങ്ങ​ളെ ടി​വി കാ​ണി​ച്ചാ​ൽ മ​ന്ദ​ബു​ദ്ധി​ക​ളാ​യി മാ​റും. കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​രാ​ണു അ​ധ്യാ​പ​ക​രെ​ങ്കി​ൽ സ്കൂ​ളും പ​ഠ​ന​വും ന​ന്നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻകാ​ല സി​നി​മ​ക​ളെ​പ്പോ​ലെ നി​ല​വാ​ര​മു​ള്ള സി​നി​മ​ക​ളും ഇ​ന്നി​റ​ങ്ങു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ ചി​ത്ര​കാ​ര​ന്‍ പ്ര​മോ​ദ് പു​ലി​മ​ല ര​ചി​ച്ച എ​ണ്ണഛാ​യ ചി​ത്ര​ങ്ങ​ളു​ടെ അ​നാഛാ​ദ​ന​വും അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ​പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ആ​ര്‍. ഉ​ല്ലാ​സ് ച​ട​ങ്ങി​ല്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു.​ എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ വി ​ഹ​രി​കു​മാ​ര്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എ​സ് വേ​ണു​ഗോ​പാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​താ രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​കു​മാ​രി, സ​ജീ​വ് എ​സ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.​

മ​ഹ​ദ് വ്യ​ക്തി​ക​ളു​ടെ ജീ​വി​തം കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​നക​ര​മാ​ക്കു​കയെന്ന ല​ക്ഷ്യ ത്തോടെ നൂ​റ് ചി​ത്ര​ങ്ങ​ളാ​ണ് ഒ​രു വ​ര്‍​ഷം കൊ​ണ്ട് സ്കൂ​ളി​ല്‍ സ്ഥാ​പി​ക്കു​ക.​ജീ​വ​ച​രി​ത്ര​പ​തി​പ്പു​ക​ൾ, പ്ര​ശ്നോ​ത്ത​രി​ക​ൾ, ദി​നാ​ച​ര​ണ​ങ്ങ​ൾ, ഡോ​ക്യൂ​മെന്‍റ​റി​ക​ൾ തു​ട​ങ്ങി ഒ​രു വ​ർ​ഷം നീ​ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ണ് ശ​ത​പ്ര​ണാ​മം പ​രി​പാ​ടി​യി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്‌.