കു​ടും​ബ മേ​ള​യും പ്ര​തി​ഭാ സം​ഗ​മവും
Tuesday, January 21, 2020 10:50 PM IST
തേ​വ​ല​ക്ക​ര: കോ​വൂ​ര്‍ 4492-ാം ന​മ്പ​ര്‍ എ​ന്‍എ​സ്എ​സ് ക​ര​യോ​ഗം കു​ടും​ബ സം​ഗ​മ​വും പ്ര​തി​ഭാ സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. 26 ന് ​വൈ​കുന്നേരം നാലിന് ​പാ​റ​പ്പു​റം ജം​ഗ്ഷ​ന് സ​മീ​പം ന​ട​ക്കു​ന്ന കു​ടും​ബ​മേ​ള ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ എ​ന്‍എ​സ്എ​സ് പ്ര​സി​ഡന്‍റ് അ​യ്യ​പ്പ​ന്‍​പി​ള​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ര​യോ​ഗം പ്ര​സി​ഡന്‍റ് എം. ​പി. ശ​ങ്ക​ര​പ്പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ആ​റ്റു​കാ​ല്‍ ട്ര​സ്റ്റി​ന്‍റെ ഹേ​മ​ല​താ സ്മാ​ര​ക ച​ട്ട​മ്പി സ്വാ​മി പു​ര​സ്‌​കാ​രം നേ​ടി​യ യു​വ സാ​ഹി​ത്യ​കാ​ര​ന്‍ ഡോ.സു​ര​ഷ് മാ​ധ​വ​നെ ആ​ദ​രി​ക്കു​ക​യും വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്കു​ം

ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം

കൊല്ലം: 2019-20 വ​ര്‍​ഷം സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി​യ കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം 75000 രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ അ​പേ​ക്ഷ​യും വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​കന്‍റെ ആ​മു​ഖ ​ക​ത്ത് സ​ഹി​തം 24 ന​കം തേ​വ​ള്ളി​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റാ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.education.kerala.gov.in വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ​ര്‍​ക്കു​ല​റി​ല്‍ ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​രി​ല്‍ നി​ന്നും സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​രി​ല്‍ നി​ന്നും ല​ഭി​ക്കും.