സ്കൂൾ വാർഷികം ആഘോഷിച്ചു
Friday, January 24, 2020 11:47 PM IST
കൊ​ല്ലം: വി​മ​ല​ഹൃ​ദ​യ ഹ​യ​ർ​സെ​ക്കൻഡറി ​സ്കൂ​ളി​ന്‍റെ 58-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ന്നു. അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം രൂ​പ​ത കാ​ത്ത​ലി​ക് സ്കൂ​ൾ​സ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ബി​നു തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ റെ​ക്സി​യ മേ​രി, സി​സ്റ്റ​ർ അ​ഡോ​ൾ​ഫ് മേ​രി, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ് സ​ന്തോ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ റോ​യി സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ വി​ൽ​മ മേ​രി, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് എ​ൻ, മേ​രി​ബീ​ന, ജ​യാ​ബെ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ സ​ന സ​ജി​ത്ത്, അ​ന​സൂ​യ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ഥ​മാ​ധ്യാ​പി​ക സി​സ്റ്റ​ർ വി​ൽ​മ മേ​രി, മേ​രി ബീ​ന, ല​ളി​ത​മ്മ, ജോ​സ​ഫ്, വി​മ​ല എം.​ബി, ബ്രി​ജി​റ്റ് ജെ., ​കു​സു​മം ഏ​ലി​യാ​സ്, ജ​യി​ന​മ്മ. ജെ, ​ക​ന​ക​മ്മ. ഡി, ​ഹെ​ല​ൻ മോ​റീ​സ്, ബീ​ന. എ, ​സ​ൻ​സി. എ, ​ഷീ​ബ ലാ​വൂ​സ്, സി​സ്റ്റ​ർ അ​ന്ന​മ്മ റ്റി ​വി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

ശാ​സ്താം​കോ​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വാ​യു​ടെ 14 -ാം ഓ​ർ​മ്മ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇന്ന് ന​ട​ക്കും. രാ​വി​ലെ 10ന് ​ഡോ. സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.