നാ​ളെ മു​ത​ൽ ക​രു​ത്ത​രു​ടെ പോ​രാ​ട്ടം
Tuesday, January 28, 2020 11:18 PM IST
കൊ​ല്ലം: ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ ബി ​ഡി​വി​ഷ​നി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ലൈ​ന​പ്പാ​യി.

പൂ​ൾ എ​ച്ചി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ സാ​ഗി(​സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഗു​ജ​റാ​ത്ത്-​ഹോ​ക്കി അ​ക്കാ​ദ​മി)​നെ 3-1ന് ​തോ​ൽ​പി​ച്ച് എ​സ് എ​സ് ബി(​സ​ശ​സ്ത്ര സീ​മാ​ബ​ൽ) ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.​ എ​സ് എ​സ് ബി​യ്ക്ക് വേ​ണ്ടി ധ​വാ​ൽ മ​നീ​ഷ ര​ണ്ട ുഗോ​ളു​ക​ളും കു​ല്ലു കു​മു​ദി​നി ഒ​രു ഗോ​ളും നേ​ടി.

സാ​ഗി​ന്‍റെ ഗോ​ൾ ശി​വാം​ഗി സോ​ള​ങ്കി​യു​ടെ വ​ക​യാ​യി​രു​ന്നു. ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷം മൂ​ന്ന് ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​യി​രു​ന്നു എ​സ് എ​സ് ബി​യു​ടെ വി​ജ​യം. പൂ​ളി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശ് ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് വി​ദ​ർ​ഭ​യെ ത​ക​ർ​ത്തു.

നാ​ലു​ഗോ​ൾ നേ​ടി​യ മു​ന്നേ​റ്റ നി​ര​താ​രം അ​ഞ്ജ​ലി​യാ​ണ് ഹി​മാ​ച​ലി​ന്‍റെ വി​ജ​യ​ശി​ൽ​പി. ഹി​മാ​ച​ലി​ന്‍റെ മ​റ്റു​ഗോ​ളു​ക​ൾ പാ​യ​ൽ, സാ​ക്ഷി താ​ക്കൂ​ർ എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. വി​ദ​ർ​ഭ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ ആ​ന​ന്ദ് റാ​വു യാ​ദ്ന്യ സ​ൻ​ഗോ​ലെ​യു​ടെ വ​ക​യാ​യി​രു​ന്നു. ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

ആ​ദ്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഗോ​വ എ​സ് എ​സ് ബി​യെ നേ​രി​ടും. ര​ണ്ടാം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഗു​ജ​റാ​ത്തി​ന് ബെം​ഗ​ളു​രു​വാ​ണ് എ​തി​രാ​ളി. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ എ​സ് പി ​എ​സ് ബി( ​സ്റ്റീ​ൽ പ്ലാ​ന്‍റ് സ്പോ​ർ​ട്സ് ബോ​ർ​ഡ്)​മും​ബൈ​യു​മാ​യി മാ​റ്റു​ര​ക്കും.​

അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ച​ണ്ഡീ​ഗ​ഡ് യൂ​ക്കോ​ബാ​ങ്ക് ഹോ​ക്കി അ​ക്കാ​ദ​മി പ​ട്യാ​ല​യെ നേ​രി​ടും.
ടൂ​ർ​ണ​മെ​ന്‍റി​ലെ എ ​ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് നാളെ തു​ട​ക്ക​മാ​കും.​മ​ധ്യ​പ്ര​ദേ​ശും ഭോ​പ്പാ​ലും ത​മ്മി​ലാ​ണ് ഉ​ദ്ഘാ​ട​ന​മ​ത്സ​രം. ആ​ദ്യ​ദി​നം കേ​ര​ളം ഒ​ഡീ​ഷ​യെ നേ​രി​ടും.​ ക​രു​ത്ത​ർ ഉ​ൾ​പ്പെ​ട്ട പൂ​ൾ എ​യി​ലാ​ണ് കേ​ര​ളം.​ ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ര​ളം ഹി​മാ​ച​ലി​നെ​യും ര​ണ്ട ിന് ​മ​ധ്യ​പ്ര​ദേ​ശി​നെ​യും നേ​രി​ടും.

ഫെ​ബ്രു​വ​രി മൂന്നിന് ​പൂ​ളി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം ഭോ​പ്പാ​ലി​നെ നേ​രി​ടും.​ ബെം​ഗ​ളു​രു​വി​ലെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി കേ​ര​ള ടീം ​ഇന്ന് രാ​വി​ലെ 7.30ന് ​കൊ​ല്ല​ത്തെ​ത്തും.​ ഇ​തേ​വ​രെ രാ​ജ​സ്ഥാ​ൻ, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര ടീ​മു​ക്് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.