ഗാ​ന്ധി​സ്മൃ​തി ക​ല​ണ്ട​ര്‍ പു​റ​ത്തി​റ​ക്കി പ​ട്ട​ത്താ​നം എസ്എൻഡിപിയുപിഎസ്
Tuesday, January 28, 2020 11:34 PM IST
കൊല്ലം: നൂ​റ്റി​യ​ന്പ​താം ജന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഗാ​ന്ധി​സ്മൃ​തി ക​ല​ണ്ട​ര്‍ പു​റ​ത്തി​റ​ക്കി പ​ട്ട​ത്താ​നം ഗ​വ​. എ​സ്എ​ന്‍ ഡി​പിയു​പി സ്‌​കൂ​ള്‍. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം.​നൗ​ഷാ​ദ് എം​എ​ല്‍എ ​മേ​യ​ര്‍ ഹ​ണി ബെ​ഞ്ച​മി​ന് ക​ല​ണ്ട​ര്‍ ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.
സ്‌​കൂ​ളി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്ത​ത്. വി​വി​ധ ആ​ശ​യ​ങ്ങ​ളി​ലൂ​ന്നി വി​ജ്ഞാ​ന​പ്ര​ദ​വും കൗ​തു​ക​ക​ര​വു​മാ​യ അ​റി​വു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ക​ല​ണ്ട​ര്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും സ്‌​കൂ​ള്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.
ഗാ​ന്ധി സ്മ​ര​ണ​ക​ള്‍​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പോ​കു​ന്ന​ത്. ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ലൂ​ടെ മ​ഹാ​ത്മാ​വി​ന്‍റെ ഓ​ര്‍​മ​ക​ളെ ഇ​ത്ത​രം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ നാം ​തി​രി​ച്ച​റി​യു​ക​യാ​ണെ​ന്നും എം ​നൗ​ഷാ​ദ് എം​എ​ല്‍എ ​പ​റ​ഞ്ഞു. സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും എംഎ​ല്‍എ ​നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ പിടിഎ ​പ്ര​സി​ഡ​ണ്ട് ജി ​സി​ന്ദി​ര്‍​ലാ​ല്‍ അ​ധ്യ​ക്ഷ​നാ​യി.
കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥാ​പി​ച്ച സ്മാ​ര്‍​ട്ട് ക്ലാ​സി​ന്‍റെ​യും പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ര്‍ സ്ഥാ​പി​ച്ചു ന​ല്‍​കി​യ സ്മാ​ര്‍​ട്ട് ക്ലാ​സി​ന്‍റെ​യും സ​മ​ര്‍​പ്പ​ണം മേ​യ​ര്‍ ഹ​ണി ബെ​ഞ്ച​മി​ന്‍ ന​ട​ത്തി. സ്‌​കൂ​ളി​ലെ ത​ന്നെ ത​ണ​ല്‍ മാ​തൃ​ജീ​വ​നം പ​ദ്ധ​തി​യു​ടെ ത​യ്യ​ല്‍ പ​രി​ശീ​ല​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൗ​ണ്‍​സി​ല​ര്‍ പ്രേം ​ഉ​ഷാ​ര്‍ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രെ സ്വ​യം​തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് പ്രാ​പ്ത​രാ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് ത​ണ​ല്‍ മാ​തൃ​ജീ​വ​നം.
കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ സു​മ​ന്‍​ജി​ത്ത് മി​ഷ, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ വി ​വി​ജ​യ​കു​മാ​ര്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ എ ​ആ​ദി​ത്യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ര്‍ സീ​ന​ത്ത് ബീ​വി അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.