കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, February 17, 2020 11:20 PM IST
ശാ​സ്താം​കോ​ട്ട:​കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
പു​ന്ന​മ്മൂ​ട് ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി ​മു​ര​ളീ​ധ​ര​ൻ പി​ള്ള, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ് ശ​ശി​കു​മാ​ർ, റ്റി ​അ​നി​ൽ, ബി ​ഗോ​പി​നാ​ഥ​ക്കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് വി​വി​ധ ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട​ൻ​പാ​ട്ട് മ​ൽ​സ​രം ന​ട​ന്നു. 19 ന് ​കാ​രാ​ളി​മു​ക്ക് കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യി​ൽ ക​വി​താ​ലാ​പ​ന മ​ത്സ​രം ന​ട​ക്കും. ആ​ർ പു​ഷ്പ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ ​ശു​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​വി ക​ല്ല​ട രാ​മ​ച​ന്ദ്ര​ക്കു​റു​പ്പ് സ്മാ​ര​ക കാ​ഷ് അ​വാ​ർ​ഡി​നു വേ​ണ്ടി​യു​ള്ള ക​വി​താ​ലാ​പ​ന മ​ത്സ​രം ന​ട​ക്കും.
23 ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ആ​ഞ്ഞി​ലി​മൂ​ട് ലേ​ക്ക് വ്യൂ ​ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ന​ട​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​പി കെ ​ഗോ​പ​ൻ ഉ​ദ്ഘാ​ട​ന​വും വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തും. എ​സ് രാ​ജ​ശേ​ഖ​ര വാ​ര്യ​ർ അ​ധ്യ​ക്ഷ​നാ​കും. 11.30 ന് ​ന​വ​കേ​ര​ളാ നി​ർ​മ്മി​തി​യി​ൽ ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ ദാ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ ​എ​സ് ഭ​ദ്ര​യു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ,മൂ​ന്നി​ന് സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​തി​ർ​ന്ന ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രെ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​ആ​ദ​രി​ക്കും. ടി ​അ​നി​ൽ അ​ധ്യ​ക്ഷ​നാ​കും.