പു​ലി​പ്പാ​റ മ​ല​ന​ട​യി​ല്‍ ഒ​ന്ന​ര​ ഏക്ക​ർ പു​ര​യി​ടം ക​ത്തി​ന​ശി​ച്ചു
Tuesday, February 18, 2020 11:35 PM IST
പ​ത്ത​നാ​പു​രം: പു​തു​വ​ല്‍ പു​ലി​പ്പാ​റ മ​ല​ന​ട​യി​ല്‍ ഒ​ന്ന​ര​യേ​ക്ക​റോ​ളം പു​ര​യി​ടം ക​ത്തി​ന​ശി​ച്ചു.
അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​ച്ച​ത് അ​ക്ഷീ​ണ​പ്ര​യ​ത്ന​ത്തി​ലൂ​ടെ. കു​ന്നി​ട പു​ലി​പ്പാ​റ മ​ല​ന​ട അ​പ്പൂ​പ്പ​ന്‍ കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ കാ​വും സ്വ​കാ​ര​വ്യ​ക്തി​യു​ടെ റ​ബ​ര്‍ പു​ര​യി​ട​വു​മു​ള്‍​പ്പെ​ടെ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ഗ്നി​ശ​മ​ന​സേ​ന​യി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂ​രി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യെ​ങ്കി​ലും തീ ​പ​ട​ര്‍​ന്ന കു​ന്നി​ന്‍​മു​ക​ളി​ലേ​ക്ക് വാ​ഹ​നം ക​ട​ന്നു​ചെ​ല്ലു​മാ​യി​രു​ന്നി​ല്ല.

തു​ട​ര്‍​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പി​ക് അ​പ് വാ​നി​ല്‍ ടാ​ങ്കി​ല്‍ വെ​ള്ളം നി​റ​ച്ച് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്. എ ​എ​സ് റ്റി ​ഒ സു​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ജീ​ഷ്, മ​നീ​ഷ്, ഉ​മ​റു​ള്‍ ഫാ​റൂ​ഖ്, ഹ​രീ​ഷ്, ഹോം​ഗാ​ര്‍​ഡ് രാ​ധാ​കൃ​ഷ്ണ​പി​ള്ള, അ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​ന് സ​മീ​പം കു​റു​മ്പ​ക​ര ത​ടി ഉ​ത്പ​ന്ന വി​പ​ണ​ന കേ​ന്ദ്ര​വും പാ​ര്‍​ട്ടി ഓ​ഫീ​സും ഉ​ള്‍​പ്പെ​ടു​ന്ന കെ​ട്ടി​ട​വും ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​വി​ടെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ വ​ന്‍ ന​ഷ്ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.