ക​ല്ലു​പാ​ല​ത്തി​ന്‍റെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​ടി​യി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, February 19, 2020 11:17 PM IST
കൊ​ല്ലം: കൊ​ല്ല​ത്ത് ക​ല്ലു​പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​ടി​യി​ല്‍​പ്പെ​ട്ട നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

ക​രി​ക്കോ​ട് സ്വ​ദേ​ശി ച​ന്തു, പു​ന​ലൂ​ര്‍ സ്വ​ദേ​ശി നൗ​ഷാ​ദ് എ​ന്ന​വ​രാ​ണ് മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ട​ത്. കൊ​ല്ലം ക​ല്ലു​പാ​ലം പു​നഃ​നി​ര്‍​മ്മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ച്ചി​ല്‍ ത​ട​യാ​ന്‍ താ​ല്‍​ക്കാ​ലി​ക സം​ര​ക്ഷ​ണ ഭി​ത്തി​ക്കാ​യു​ള്ള നി​ര്‍​മ്മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞ് ര​ണ്ടു പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍​പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ആ​ദ്യം നൗ​ഷാ​ദി​നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി ച​ന്തു​വി​നെ ഫ​യ​ര്‍ ആ​ന്‍റ് റെ​സ്‌​ക്യു ടീം 40 ​മി​നി​റ്റ് നേ​ര​ത്തെ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട സ​മ​യ​ത്ത് ച​ന്തു നെ​ഞ്ച​ള​വോ​ളം മ​ണ്ണി​ന​ടി​യി​ലാ​യ നി​ല​യി​ലാ​യി​രു​ന്നു.

അ​തേ സ​മ​യം വേ​ണ്ട​ത്ര സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ അ​പ​ക​ടം സം​ഭ​വി​ച്ച​തി​ന്‍റെ മ​റു​ക​ര​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഭ​യ​ന്ന റോ​ഡി​ന്‍റെ ഓ​ര​ത്തു കൂ​ടി ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ന്നി​ല്ല.

ഇ​ത് നി​ല​നി​ല്‍​ക്കെ​യാ​ണ് സു​ര​ക്ഷാ മ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ രാ​വും പ​ക​ലും നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി ന​ട​ത്തു​ന്ന​തെ​ന്ന് പ​രാ​തി​യു​ണ്ട്. ന​ഗ​ര​ത്തി​ലെ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ക​ല്ലു​പാ​ലം പൊ​ളി​ച്ച് നാ​ല് കോ​ടി രൂ​പ ചെ​ല​വാ​ക്കി​യാ​ണ് പു​തി​യ പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്. കൊ​ല്ലം തോ​ടി​ന് കു​റു​കെ​യു​ള്ള ക​ല്ലു​പാ​ലം ബ​ല​ക്ഷ​യ​ത്തെ തു​ട​ര്‍​ന്ന് പൊ​ളി​ക്കു​ക​യാ​യി​രു​ന്നു.