ചി​ത്ര​ര​ച​നാ മ​ത്സ​രം നാളെ
Thursday, February 20, 2020 11:38 PM IST
ച​വ​റ: ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി​യു​ടെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. നാളെ രാ​വി​ലെ 10ന് ​ക​രു​നാ​ഗ​പ്പ​ള്ളി ലാ​ലാ​ജി ഗ്ര​ന്ഥ​ശാ​ലാഹാ​ളി​ലാ​ണ് ചി​ത്ര ര​ച​നാ മ​ത്സ​രം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. എ​ൽ​പി, യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ആ​ർ.രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും.

ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ 37 -ാം ന​മ്പ​ർ ആംഗ​ൻ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി റെ​ഡ്ക്രോ​സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ക​സേ​ര​ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ എ​ൻ. സാ​ജീ​ദാ ബീ​ഗം വി​ത​ര​ണം ചെ​യ്യും. യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കോ​ടി​യാ​ട്ട് രാ​മ​ച​ന്ദ്ര​ൻ പി​ള്ള , ബ​ഷീ​റു​ദ്ദീ​ൻ, ആ​ർ. ജ്യോ​തി​ഷ്, ​കൗ​ൺ​സി​ല​ർ ഗോ​പി​നാ​ഥ പ​ണി​ക്ക​ർ, ജി.​സു​ന്ദ​രേ​ശ​ൻ, അ​ജ​യ​കു​മാ​ർ, പി. ​എ​സ് സ​ജി​കു​മാ​ർ, ആ​ർ. അ​ജ​യ​കു​മാ​ർ, സി​ഡിപി​ഒ ഹേ​മാ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും .