അ​ഞ്ച​ലി​ല്‍ വ്യാ​പാ​രി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം
Thursday, February 20, 2020 11:39 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ വ്യാ​പാ​രി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ല്‍ ക​ണ്ണി​നും മു​ഖ​ത്തും ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഞ്ച​ല്‍ സ്വ​ദേ​ശി ഉ​സ്മാ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈകുന്നേരം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. മു​ക്ക​ട ജം​ഗ്ഷ​നി​ല്‍ പ​ഴ​ക്ക​ച്ച​വ​ടം ചെ​യ്തു​വ​ന്ന ഉ​സ്മാ​ന് നേ​രെ പി​ക്ക​പ്പി​ല്‍ എ​ത്തി​യ മൂ​ന്നം​ഗ സം​ഘം ആ​സി​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​റ്റു വ്യാ​പ​രി​ക​ള്‍ ഉ​ട​ന്‍ ത​ന്നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തോ​ടെ ഉ​സ്മാ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​സ്മാ​ന്‍റെ ഭാ​ര്യ പി​താ​വ് കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍, ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ നാ​സ​ര്‍, നി​സാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യെ​തെ​ന്ന് ഉ​സ്മാ​ന്‍ പ​റ​യു​ന്നു. അ​ഞ്ച​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി​യ ഷാ​ജ​ഹാ​നെ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്