തെന്മല ഒ​റ്റ​ക്ക​ല്‍ ലു​ക്കൗ​ട്ട് പ​വി​ലി​യ​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തെ അ​ധി​കാ​രി​ക​ള്‍
Friday, February 21, 2020 11:05 PM IST
തെ​ന്മ​ല: സം​സ്ഥാ​ന​ത്തെ ആ​ദ്യ ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യാ​യ തെ​ന്മ​ല​യി​ല്‍ ഒ​റ്റ​ക്ക​ല്ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലു​ക്കൗ​ട്ട് പ​വി​ലി​യ​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ വൈ​കി​പ്പി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.

ക​ല്ല​ട​യ​റും ത​ട​യ​ണ​യും ഇ​ട​ത് വ​ല​ത്ക​ര ക​നാ​ലു​ക​ളും കാ​ണും വി​ധം നി​ര്‍​മ്മി​ച്ച ലു​ക്കൗ​ട്ട് പ​വി​ലി​യ​ന്‍റെ ത​ക​ര്‍​ച്ച​ക്ക് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും കൈ​വ​രി​ക​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന് ക​ഴി​ഞ്ഞു. പ​വി​ലി​യ​നി​ൽ നി​ന്നും താ​ഴെ ത​ട​യ​ണ​യി​ലേ​ക്ക് 200 അ​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഇ​വി​ടേ​യ്ക്ക് ഇ​പ്പോ​ള്‍ സ​ഞ്ചാ​രി​ക​ളെ ക​യ​റ്റാ​റി​ല്ല. വ​രു​ന്ന​വ​ര്‍ കെ​ട്ടി​ട​ത്തി​ന് താ​ഴെ നി​ന്നു​കൊ​ണ്ട് കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ച്ച് മ​ട​ങ്ങു​ക​യാ​ണി​പ്പോ​ള്‍.
ദി​വ​സ​വും വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന്പേ​രാ​ണ് ഇ​വി​ടെ എ​ത്താ​റു​ള്ള​ത്. തെ​ന്മ​ല പ​ര​പ്പാ​ർ അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും തു​റ​ന്ന് വി​ടു​ന്ന ജ​ലം ഒ​റ്റ​ക്ക​ൽ ത​ട​യ​ണ​യി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി​യാ​ണ് ഇ​ട​ത്-​വ​ല​ത് ക​ര ക​നാ​ലു​ക​ളി​ലേ​ക്ക് തു​റ​ന്ന് വി​ടു​ന്ന​ത്.

ഈ ​ത​ട​യ​ണ​യു​ടെ​യും സ​മീ​പ​ത്തെ എ​ണ്ണ​പ്പ​ന തോ​ട്ടം, വ​നം, ക​ല്ല​ട​യാ​റി​ന്‍റെ ഭം​ഗി​യു​മ​ട​ക്കം കാ​ണു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യാ​ണ് സ​ഞ്ചാ​രി​ക​ൾ ലു​ക്കൗ​ട്ട് പ​വി​ലി​യ​നി​ലെ​ത്തു​ന്ന​ത്. കെ​ഐ​പി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ലു​ക്കൗ​ട്ടും പ​രി​സ​ര​വും ടൂ​റി​സം വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ക​യോ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി അ​പ​ട​വ​സ്ഥ മാ​റ്റു​ക​യോ ചെ​യ്യ​ണം എ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ലു​ക്കൗ​ട്ട് പ​വി​ലി​യ​ന്‍റെ ന​വീ​ക​ര​ണ​ത്തി​നും ഇ​വി​ടെ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം അ​ട​ക്കം സ്ഥാ​പി​ക്കാ​ന്‍ ചി​ല പ​ദ്ധ​തി​ക​ള്‍ ടൂ​റി​സം വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ഇ​വെ​യെ​ല്ലാം പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​ണ്. മി​ക​ച്ച രീ​തി​യി​ല്‍ പൂ​ന്തോ​ട്ടം അ​ട​ക്കം നി​ര്‍​മ്മി​ച്ച്‌ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കും വി​ധ​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.

എ​ന്നാ​ല്‍ നാ​ളി​തു​വ​രെ അ​തൊ​ന്നും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ വേ​ണ്ട പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ പോ​ലും ആ​യി​ട്ടി​ല്ല എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കൈ​വ​രി​ക​ള്‍ അ​ട​ക്കം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടും തെ​ന്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തും ഇ​ക്കാ​ര്യ​ത്തി​ല്‍ മൗ​നം തു​ട​രു​ക​യാ​ണ്. സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ വ​നം മ​ന്ത്രി കെ ​രാ​ജു അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ഇ​ട​പ്പെ​ട്ട് ലു​ക്കൗ​ട്ട് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്തി​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.