എ​ഐ​വൈ​എ​ഫ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും
Friday, February 21, 2020 11:24 PM IST
കൊ​ട്ടാ​ര​ക്ക​ര: എ​ഐ​വൈ​എ​ഫ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം സ​മ്മേ​ള​ത്തി​ന് ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ തു​ട​ക്കം. കോ​ട്ടാ​ത്ത​ല പൂ​വ​റ്റൂ​ർ കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​താ​ക കൊ​ടി​മ​ര ബാ​ന​ർ ജാ​ഥ​ക​ൾ കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്ക് പ്ര​സ് ക്ല​ബ് മൈ​താ​നി​യി​ൽ എ​ത്തു​മ്പോ​ൾ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.
കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര​ൻ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​താ​ക ജാ​ഥ എ ​ഐ എ​സ് എ​ഫ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ബി​ൻ ജേ​ക്ക​ബ് ക്യാ​പ്റ്റ​നും എ​ഐ​വൈ​എ​ഫ് കോ​ട്ടാ​ത്ത​ല മേ​ഖ​ലാ സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ ഡ​യ​റ​ക്ട​റും പൂ​വ​റ്റൂ​ർ എ​ൻ വേ​ല​പ്പ​ൻ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ബാ​ന​ർ ജാ​ഥ എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​അ​രു​ൺ​കു​മാ​ർ ക്യാ​പ്റ്റ​നും എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡി ​എ​ൽ അ​നു​രാ​ജ് ഡ​യ​റ​ക്ട​റും, കൊ​ട്ടാ​ര​ക്ക​ര ടി ​മീ​രാ​ൻ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന കൊ​ടി​മ​ര ജാ​ഥ എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം ജോ​യി​ൻ സെ​ക്ര​ട്ട​റി പി ​പ്ര​തീ​ഷ് ക്യാ​പ്റ്റ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ​ക്ട​റും ആ​കും. നാളെ ​എ​ൻ വേ​ല​പ്പ​ൻ ന​ഗ​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.