മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും ഒ​ന്നാ​യി​ക്ക​ണ്ട മ​നു​ഷ്യ സ്നേ​ഹി​യാ​യി​രു​ന്നു ബി​ഷ​പ് ജെ​റോം എം.​ഫെ​ർ​ണാ​ണ്ട​സ്: മേ​യ​ർ
Sunday, February 23, 2020 11:06 PM IST
കോ​യി​വി​ള: സ​മൂ​ഹ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും ഒ​ന്നാ​യി​ക്ക​ണ്ട് ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ മ​നു​ഷ്യ സ്നേ​ഹി​യാ​യി​രു​ന്നു ബി​ഷ​പ് ജെ​റോം എം.​ഫെ​ർ​ണാ​ണ്ട​സെ​ന്ന് മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ.
കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലും​മു​ട് ജം​ക്ഷ​നി​ൽ ന​ട​ന്ന ബി​ഷ​പ് ജെ​റോം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ. സ​മൂ​ഹ​ത്തി​നു ന​ന്മ​ക​ൾ പ​ക​ർ​ന്നു ന​ൽ​കാ​നും മാ​തൃ​ക​യാ​കാ​നും ബി​ഷ​പ് ജെ​റോം പി​താ​വി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.
റ​വ.​മോ​ൺ.​ഫ്രെ​ഡി​നാ​ന്‍റ് കാ​യാ​വി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഷ​പ് ജെ​റോ​മി​നെ​ക്കു​റി​ച്ച് ഓ​രോ വ​ർ​ഷ​വും 15 സെ​മി​നാ​ർ ന​ട​ത്തി പു​സ്ത​ക​മാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ചാ​ൽ വ​ത്തി​ക്കാ​ൻ ലൈ​ബ്ര​റി​യി​ൽ അ​മൂ​ല്യ നി​ധി​യാ​യി കോ​യി​വി​ള​യു​ടെ സ​മ്പ​ത്താ​യി സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഗ​സ്റ്റി​ൻ തു​പ്പാ​ശേ​രി, കു​ഞ്ഞ​ച്ച​ൻ ആ​റാ​ട​ൻ, ആ​ന്‍റ​ണി മു​ണ്ട​ക്ക​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ഇടവക വി​കാ​രി ഫാ. ​ജോ​ളി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​ഷി​ഹാ​ബ്, സി​സ്റ്റ​ർ റെ​ക്സി​യ മേ​രി, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​റൊ​മാ​ൻ​സ് ആ​ന്‍റ​ണി, ജോ​സ് ഹെ​ൻ​ട്രി, സേ​വ്യ​ർ, ജോ​സ് വി​മ​ൽ രാ​ജ്, സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി, ആ​ർ.​വി.​എ​ഫ്രോം, ഹെ​ൻ​ട്രി ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ള്ളി​യി​ൽ നി​ന്നും അ​നു​സ്മ​ര​ണ ന​ഗ​റി​ലേ​ക്ക് റാ​ലി​യും ന​ട​ന്നു. കെ​സി​വൈ​എം, കോ​യി​വി​ള ഇ​ട​വ​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​യി വി​ള​യി​ൽ നി​ന്നും ത​ങ്ക​ശേ​രി ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തി.