വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് നാ​ളെ കൊ​ല്ല​ത്തു എ​ത്തിക്കും
Sunday, February 23, 2020 11:06 PM IST
കൊ​ല്ലം: ലോ​ക പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഇ​റ്റ​ലി​യി​ലെ പാ​ദു​വാ​യി​ൽ നി​ന്നും വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് നാ​ളെ ജി​ല്ല​യി​ൽ സാം​ബ്രാ​ണി​ക്കോ​ടി​യി​ൽ രാ​വി​ലെ 9.30 ന് ​എ​ത്തി​ച്ചേ​രും.
ഐ​പ്പു​ഴ, പ്രാ​ക്കു​ളം ഇ​ട​വ​ക​യു​ടെ ഭാ​ഗ​മാ​യി സ്ഥി​തി ചെ​യ്യു​ന്ന വി. ​അ​ന്തോ​നീ​സി​ന്‍റെ തീ​ർ​ഥാ​ല​യ​ത്തി​ൽ ആ​ണ് തി​രു​ശേ​ഷി​പ്പ് എ​ത്തു​ന്ന​ത്. കൊ​ല്ലം, തി​രു​വ​ന​ത​പു​രം, പു​ന​ലൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തു നി​ന്നും എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​തേ​കം ബ​സ് സ​ർ​വീ​സ് കൊ​ല്ല​ത്തു നി​ന്നും ഉ​ണ്ടാ​യി​രി​ക്കും.
ശാ​സ്താം​കോ​ട്ട, ച​വ​റ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് കാ​വ​നാ​ട് നി​ന്നും കു​രീ​പ്പു​ഴ നി​ന്നും സ്പെ​ഷ്യ​ൽ ബോ​ട്ട് സ്വ​ക​ര്യം ക്ര​മീ​ക​രി​ച്ചു. ഭ​ക്ത​ജ​ന പ്ര​വാ​ഹം ക​ണ​ക്കി​ലെ​ടു​ത്തു വ​ലി​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​രു​ശേ​ഷി​പ്പി​നെ​യും തീ​ർ​ഥാ​ട​ക​രെ​യും വ​ര​വേ​ൽ​ക്കാ​ൻ പ്രാ​ക്കു​ളം നാ​ടാ​കെ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ ആ​ന്‍റ​ണി അ​ല​ക്സ്‌ അ​റി​യി​ച്ചു.