ഒ​റ്റ​പ്പെ​ട്ടു പോ​യ വ​യോ​ധി​ക​യ്ക്ക് ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യം
Sunday, February 23, 2020 11:48 PM IST
ച​വ​റ: ഭ​ർ​ത്താ​വും മ​ക്ക​ളും മ​ര​ണ​പ്പെ​ട്ട് ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ വ​യോ​ധി​ക​യ്ക്ക് ച​വ​റ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റേ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യം ന​ൽ​കി. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ജാ​ന​കി (79) യെ​യാ​ണ് സ്നേ​ഹ​ത്തി​ന്‍റെ ക​രു​ത​ലി​ൽ തു​ട​ർ ജീ​വി​ത​ത്തി​ന് അ​ഭ​യം ന​ൽ​കി​യ​ത്. വ​ട​ക​ര സ്വ​ദേ​ശി ജാ​ന​കി​യ​മ്മ​യു​ടെ ഭ​ർ​ത്താ​വും നാ​ല് മ​ക്ക​ളും നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടു.
ഒ​രു മ​ക​ളെ നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ​യി​ലാ​ണ് വി​വാ​ഹം ക​ഴി​ച്ച് അ​യ​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മ​ക​ളും മ​രു​മ​ക​നും ഒ​രു കൊ​ച്ചു​മോ​നും മ​ര​ണ​പ്പെ​ട്ട​ത്. ച​വ​റ എ​സ്എ​ച്ച്ഒ നി​സാ​മു​ദ്ദീ​ൻ, ഗാ​ന്ധി​ഭ​വ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ദ്ദി​ഖ് എ​ന്നി​വ​ർ ചേ​ർ​ന്ന് ജാ​ന​കി​യെ കൈ​മാ​റി.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം നി​ജാ അ​നി​ൽ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ മാ​മു​ട്ടി​ൽ ഷി​ഹാ​ബ്, റാ​ഫി നെ​റ്റി​യാ​ട്ട്, നി​ർ​ഭ​യ വോ​ള​ന്‍റി​യ​ർ ഗീ​ത എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. .ജാ​ന​കി​യ​മ്മ​യെ ഗാ​ന്ധി​ഭ​വ​ന്‍റെ ഹ​രി​പ്പാ​ട്ടു​ള്ള സ്നേ​ഹ​വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

സാ​ധ്യ​താ ലി​സ്റ്റ്
പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ല്ലം: ജി​ല്ല​യി​ല്‍ എ​ന്‍സി​സി/​സൈ​നി​ക് വെ​ല്‍​ഫെ​യ​ര്‍ വ​കു​പ്പി​ല്‍ ലാ​സ്റ്റ് ഗ്രേ​ഡ് സ​ര്‍​വന്‍റ് ( കാ​റ്റ​ഗ​റി ന​മ്പ​ര്‍ 385/2017) ത​സ്തി​ക​യു​ടെ സാ​ധ്യ​താ ലി​സ്റ്റ് പി ​എ​സ് സി ​പ്ര​സി​ദ്ധീ​ക​രി​ച്ചു.