പു​ന​ലൂ​രി​ല്‍ എ​ക്‌​സൈ​സ് സ​മു​ച്ച​യം; മ​ന്ത്രി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Monday, February 24, 2020 11:26 PM IST
പു​ന​ലൂ​ര്‍ : പു​ന​ലൂ​രി​ല്‍ എ​ക്‌​സൈ​സ് സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന സ്ഥ​ലം വ​കു​പ്പ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. സ്ഥ​ലം എം​എ​ല്‍​എ​യാ​യ മ​ന്ത്രി കെ.​രാ​ജു​വി​നൊ​പ്പം ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് മ​ന്ത്രി സ്ഥ​ലം പ​രി​ശോ​ധി​ച്ച​ത്. സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി നാ​ലു കോ​ടി രൂ​പ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.
പു​ന​ലൂ​രി​ല്‍ ച​ന്ത​യ്ക്ക് എ​തി​ര്‍​ഭാ​ഗ​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ല​വി​ലെ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്. 58 സെ​ന്‍റ് ഭൂ​മി​യാ​ണ് ഇ​വി​ടെ എ​ക്‌​സൈ​സ് വ​കു​പ്പി​ന് സ്വ​ന്ത​മാ​യു​ള്ള​ത്. പ​ട്ട​ണ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ഇ​വി​ടെ ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന കെ​ട്ടി​ടം ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​ണ്.
എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജേ​ക്ക​ബ് ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ജെ.​താ​ജു​ദ്ദീ​ന്‍​കു​ട്ടി, പു​ന​ലൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​സാ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്.​ജ​യ​മോ​ഹ​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​രാ​ജ​ശേ​ഖ​ര​ന്‍, മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​സ്.​ബി​ജു, മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ പ്ര​തി​നി​ധി സി.​അ​ജ​യ​പ്ര​സാ​ദ്, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ സു​ഭാ​ഷ്.​ജി.​നാ​ഥ്, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഓ​ഫീ​സു​ക​ള്‍ ഒ​രേ
മേ​ല്‍​ക്കൂ​ര​യ്ക്ക് കീ​ഴെ

പു​ന​ലൂ​ർ: പു​തി​യ മ​ന്ദി​രം നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടു​കൂ​ടി എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ പു​ന​ലൂ​രി​ലെ ഓ​ഫീ​സു​ക​ള്‍ ഒ​രേ മേ​ല്‍​ക്കൂ​ര​യ്ക്ക് കീ​ഴെ​യാ​കും.
റേ​ഞ്ച് ഓ​ഫീ​സ്, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫീ​സ്, ല​ഹ​രി​വി​മു​ക്ത പ​ദ്ധ​തി​യു​ടെ ഓ​ഫീ​സ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​കും.