മാ​ലി​ന്യം നി​റ​ഞ്ഞ് കെ​ഐപി ​ക​നാ​ല്‍;​ പാ​ഴാ​കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ ജ​ലം
Saturday, February 29, 2020 12:00 AM IST
പ​ത്ത​നാ​പു​രം:​ മാ​ലി​ന്യം നി​റ​ഞ്ഞ് കെ​ഐപി ​ക​നാ​ല്‍, ​പു​റ​ത്തേ​ക്കൊ​ഴു​കി പാ​ഴാ​കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ ജ​ലം. ​കെഐ ​പി വ​ല​തു​ക​ര ക​നാ​ലിന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ബ് ക​നാ​ലു​ക​ളി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കാ​ന്‍ തു​ട​ങ്ങി​യി​ട്ട് നാ​ലു​ദി​വ​സ​മാ​യി​ട്ടും പ​രി​ഹാ​ര​മി​ല്ല.
​നെ​ടും​പ​റ​മ്പ് ഭാ​ഗ​ത്തി​നും,ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ നി​ന്നു​മു​ള്ള ക​നാ​ല്‍ റോ​ഡ് ഭാ​ഗ​ത്തി​നു​മി​ട​യി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ​ത് കാ​ര​ണം കെ​പി റോ​ഡി​ലൂ​ടെ​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്.​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വീ​ടു​ക​ളി​ല്‍ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ക​നാ​ലി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത് നീ​ക്കം ചെ​യ്യാ​തെ​യാ​ണ് സ​ബ് ക​നാ​ലു​ക​ള്‍ വ​ഴി ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.​
തു​റ​ന്നു​വി​ടു​ന്ന ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് വ​ര്‍​ധി​ച്ച​തോ​ടെ ഭൂ​മി​യു​ടെ അ​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ചി​രു​ന്ന ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ളി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ് ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ക​യാ​ണ്.​ വെ​ള്ളം നി​റ​ഞ്ഞ് റോ​ഡ് ചെ​ളി​ക്കു​ള​മാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കാ​ല്‍​ന​ട​യാ​ത്ര​യും ദു​സ​ഹ​മാ​യി.​ അ​നു​സ്യൂ​ത​മാ​യ ജ​ല​മൊ​ഴു​ക്ക് വ്യാ​പാ​രി​ക​ള്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​
വേ​ന​ല്‍ ക​ടു​ത്ത് കി​ണ​റു​ക​ളും,ജ​ലാ​ശ​ങ്ങ​ളും വ​റ്റു​ന്ന​തോ​ടെ കാ​ര്‍​ഷി​ക, ഗാ​ര്‍​ഹി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന ക​നാ​ലു​ക​ളി​ലൂ​ടെ​യാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ ജ​ലം ഇ​ത്ത​ര​ത്തി​ല്‍ പാ​ഴാ​കു​ന്ന​ത്.​ ഇ​തോ​ടെ സ​ബ് ക​നാ​ല്‍ ക​ന്നു​പോ​കു​ന്ന ത​ല​വൂ​ര്‍ വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വേ​ണ്ട​ത്ര ജ​ല​മെ​ത്താ​ത്ത സ്ഥി​തി​യു​മു​ണ്ട്. ​മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ളി​ല്‍ മാ​ലി​ന്യ​മ​ടി​ഞ്ഞ് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​ട്ടും ക​ന​ലു​ക​ള്‍ തു​റ​ന്നു​വി​ടും മു​ന്‍​പ് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.