പരിശോധനകൾ കൂടുതൽ കർക്കശം
Thursday, March 26, 2020 10:40 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: രാ​ജ്യ​വ്യാ​പ​ക ലോ​ക്ക് ഡൗ​ണി​ന്‍റെ മൂ​ന്നാം ദി​ന​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കി പോ​ലീ​സ്. പ​ഴു​തു​ക​ൾ ഇ​ല്ലാ​ത്ത വി​ധ​മാ​യി​രു​ന്നു ഇ​ന്ന​ലെ പ​രി​ശോ​ധ​ന​ക​ൾ. ഇ​ട​വ​ഴി​ക​ളി​ൽ പോ​ലും പോ​ലീ​സ് സ​ജീ​വ​മാ​യി​രു​ന്നു.

വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ പോ​യ​വ​രെ ത​ട​ഞ്ഞ് മ​ട​ക്കി അ​യ​ച്ചു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി കേ​സെ​ടു​ത്തു. സ​ത്യ​വാ​ങ്ങ്മൂ​ലം കൈ​യി​ൽ ക​രു​താ​തി​രു​ന്ന വാ​ഹ​ന യാ​ത്രി​ക​രെ ക​ട​ത്തി​വി​ട്ടി​ല്ല.

അ​തേ സ​മ​യം മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും പ​ച്ച​ക്ക​റി ക​ട​ക​ളി​ലും പോ​യ​വ​രെ പോ​ലീ​സ് പ​ല​യി​ട​ത്തും ത​ട​ഞ്ഞു നി​ർ​ത്തി കൈ​യേ​റ്റം ചെ​യ്ത​താ​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​താ​യും പ​രാ​തി​യും വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നു കേ​ട്ടു.

മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും തി​ര​ക്കി​ന് കു​റ​വൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. പ​ലവ്യഞ്ജ​ന ക​ട​ക​ളി​ൽ മ​ല്ലി​ക്കും ഉ​ഴു​ന്നി​തു​മൊ​ക്കെ ക്ഷാ​മ​മു​ണ്ട്. പ​ല ക​ട​ക​ളി​ലും സ്റ്റോ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ തീ​രാ​റാ​യി. ഇ​തു കാ​ര​ണം ചി​ല ക​ട​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പ് അ​ട​ച്ചു.
പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ലും സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ച​ര​ക്ക് ലോ​റി​ക​ൾ കൃ​ത്യ​മാ​യി എ​ത്താ​ത്ത​താ​ണ് കാ​ര​ണം.

ഇ​തു കാ​ര​ണം എ​ല്ലാ​യി​നം പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല വ​ർ​ധി​ച്ചു. സ​വാ​ള കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യി​ൽ കൂ​ട്ടി വി​ൽ​ക്ക​രു​തെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം ഉ​ണ്ടാ​യി​ട്ടും മി​ക്ക ക​ട​ക​ളി​ലും 40 രൂ​പ​യ്ക്കും അ​തി​ന് മു​ക​ളി​ലു​മാ​ണ് വി​റ്റ​ത്. ഭൂ​രി​ഭാ​ഗം ക​ട​ക​ളി​ലും വി​ല വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നി​ല്ല.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യും മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. ആ​ട്ടി​റ​ച്ചി, മാ​ട്ടി​റ​ച്ചി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നി​ല്ല. തു​റ​ന്നി​രു​ന്ന കോ​ഴി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. ബ്രോ​യി​ല​ർ ചി​ക്ക​ന് കി​ലോ​ഗ്രാ​മി​ന് 120 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​വ​യു​ടെ ലോ​ഡ് ഇ​ന്ന​ലെ എ​ങ്ങും എ​ത്തി​യി​ല്ല. കോ​ഴി വേ​സ്റ്റ് കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ത്താ​ത്ത​ത് പ​ല​യി​ട​ത്തും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

കൊ​ല്ല​ത്ത് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റും ക​ള​ക്ട​റേ​റ്റ് സ​മു​ച്ച​യ​വും അ​ണു​വി​മു​ക്ത​മാ​ക്കി. ചി​ന്ന​ക്ക​ട​യി​ലെ എ​ക്സൈ​സ് ഓ​ഫീ​സ് കെ​ട്ടി​ട​വും പ​രി​സ​ര​വും ഫ​യ​ർ​ഫോ​ഴ്സ് ശു​ചീ​ക​രി​ച്ചു.

കൊ​ല്ലം ക​ട​പ്പാ​ക്ക​ട അ​ഗ്നി​ശ​മ​ന നി​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് രാ​വി​ലെ​യും ഉ​ച്ച​യ്ക്കും രാ​ത്രി​യും ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി. ഇ​ത് എ​ല്ലാ ദി​വ​സ​വും തു​ട​രും. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഇ​ന്ന​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ എ​ല്ലാം ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി കാ​ൽ​ന​ട യാ​ത്ര ന​ട​ത്തി​യ​വ​രെ​യും പോ​ലീ​സ് താ​ക്കീ​ത് ചെ​യ്യു​ക​യു​ണ്ടാ​യി.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ
തി​ര​ക്കു കു​റ​യു​ന്നു

കൊ​ട്ടാ​ര​ക്ക​ര: നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി​യ​തോ​ടെ കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ ഇ​ന്ന​ലെ തി​ര​ക്കു കു​റ​ഞ്ഞു.​വാ​ഹ​ന​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി.

അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല.​ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, ബാ​ങ്കു​ക​ൾ, പ​മ്പു​ക​ൾ, പ്രൊ​വി​ഷ​ണ​ൽ സ്റ്റോ​റു​ക​ൾ, പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ, ചി​ല ബേ​ക്ക​റി​ക​ൾ എ​ന്നി​വ മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​വ​യെ​ല്ലാം നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​ർ​ശ​ന നി​ല​പാ​ടു സ്വീ​ക​രി​ച്ചി​രു​ന്ന​തു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞി​രു​ന്നു. നി​ര​ത്തി​ലി​റ​ങ്ങി​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി. സ​ത്യ​വാ​ങ്ങ്മൂ​ല​വും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മി​ല്ലാ​ത്ത വാ​ഹ​ന യാ​ത്രി​ക​രെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി മ​ട​ക്കി​യ​യ​ച്ചു. ചി​ല​രെ പോ​ലീ​സ് മു​റ​യി​ൽ വി​ര​ട്ടേ​ണ്ടി​യും വ​ന്നു.

നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

ച​വ​റ : കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.​ ച​വ​റ​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 14 പേ​ർ​ക്കെ​തി​രെ​യും ച​വ​റ തെ​ക്കും​ഭാ​ഗം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 13 കേ​സു​ക​ളും എ​ടു​ത്തു. പ​ല​വി​ധ ക​ള​വു​ക​ൾ പ​റ​ഞ്ഞ് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.​ പ​രി​ശോ​ധ​ന​യി​ൽ ഏ​റെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രാ​യ യു​വാ​ക്ക​ൾ ആ​ണ്. ഇ​ത് പോ​ലീ​സി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴു​വാ​ക്കി അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ​ക്ക് മാ​ത്ര​മാ​യി പു​റ​ത്തി​റ​ങ്ങാ​വു എ​ന്ന് പോ​ലീ​സ് യാ​ത്ര​ക്കാ​രോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

പോ​ലീ​സ് ന​ട​പ​ടി​ക​ൾ
ശ​ക്ത​മാ​ക്കി

പു​ന​ലൂ​ർ: ലോക്ക് ഡൗ​ൺ മൂ​ന്നാം ദി​വ​സ​ത്തി​ലേ​യ്ക്ക് ക​ട​ന്ന​തോ​ടെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രെ തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കു​ന്ന​ത്.​ന​ഗ​ര​ത്തി​ലെ ചി​ല ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു പൂ​ട്ടി. വ​ള​രെ​ക്കു​റ​ച്ചു പേ​ർ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ആ​ളു​ക​ൾ കൂ​ട്ടം ചേ​രു​ന്ന​തും വി​ല​ക്കി​യി​രി​യ്ക്ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും വ​ള​രെ കു​റ​ച്ച് ഓ​ട്ടോ​റി​ക്ഷ​ക​ളും മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.​ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ​യും വി​ദേ​ശ​ത്തു നി​ന്നെ​ത്തു​ന്ന​വ​രെ​യും ആ​രോ​ഗ്യ വ​കു​പ്പ് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചു വ​രു​ന്നു.​ ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. കൊ​റോ​ണാ പ്ര​തി​രോ​ധ ന​ട​പ​ടി​യ്ക്കി​ടെ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ബ​ജ​റ്റ് അ​വ​ത​രി​പ്പി​യ്ക്കു​ക​യും ചെ​യ്തു.

നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ
ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ശാ​സ്തം​കോ​ട്ട: ലോക്ക് ഡൗ​ൺ പ്ര​ഖ്യാ​പ​നം ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ ശൂ​ര​നാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 38 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. വാ​ഹ​ന​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കൊ​ഴി​കെ അ​നാ​വ​ശ്യ​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​ഞ്ച​ലി​ല്‍ 15 കേ​സു​ക​ള്‍

അ​ഞ്ച​ല്‍ : ലോ​ക്ക് -​ഡൗ​ൺ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് പോ​ലീ​സ്. മി​ക്ക മേ​ഖ​ല​യി​ലും നി​രോ​ധ​നം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​​തി​ന് നി​ര​വ​ധി​പേർക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ച​ലി​ല്‍ ഇ​ന്ന​ലെ മാ​ത്രം 15 ഓ​ളം കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച അ​ഞ്ച് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്ഥാ​ന​ത്താ​ണ് അ​ടു​ത്ത ദി​വ​സം ഇ​ര​ട്ടി​യി​ല​ധി​കം കേ​സു​ക​ള്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. മു​ന്ന​റി​യി​പ്പും ബോ​ധ​വ​ല്‍​ക​ര​ണ​വും ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ഇ​ത് പോ​ലീ​സി​നും വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ട്ടി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ക്കാരേ​യും അ​നാ​വ​ശ്യ​ക്കാ​രെ​യും ഒ​ന്നു​പോ​ലെ ത​ട​യേ​ണ്ട അ​വ​സ്ഥ​യാ​ണ് പോ​ലീ​സി​ന്. ഇ​ത് പ​രാ​തി​ക​ള്‍​ക്കും പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി​വ​യ്ക്കു​ക​യാ​ണ്. ചെ​റി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പോ​ലും വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലിറ​ങ്ങു​ക​യാ​ണ് അ​ധി​ക​മാ​ളു​ക​ളും ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​ന്നെ​യാ​ണ് പോ​ലീ​സ് തീ​രു​മാ​നം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​വു​മാ​യി ക​റ​ങ്ങാ​ന്‍ ഇ​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​നം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ വി​ട്ടു​ന​ല്‍​കു​ക​യും ചെ​യ്യി​ല്ല. അ​വ​ശ്യ സ​ര്‍​വീ​സു​ക​ളെ ഒ​രു​വി​ധ​ത്തി​ലും ബു​ദ്ധി​മു​ട്ടി​ക്കാ​തെ​യു​ള്ള പ​രി​ശോ​ധ​ന​യാ​ണ് അ​ഞ്ച​ല്‍ മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.