ജി​ല്ല​യി​ല്‍ 15740 പേ​ര്‍ ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ല്‍
Thursday, March 26, 2020 10:40 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 15,740 പേ​രാ​ണ് ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ദു​ബാ​യി​ല്‍ നി​ന്നു​ള്ള 1,491 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ നി​ന്ന് തി​രി​കെ എ​ത്തി​യ 5,308 പേ​രും ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. പാ​രി​പ്പ​ള്ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി എ​ട്ടുപേ​ര്‍ ഐപിയി​ല്‍ ഉ​ണ്ട്.
549 സാ​മ്പി​ളു​ക​ള്‍ ദേ​ശീ​യ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച​തി​ല്‍ 133 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. 416 പേ​രു​ടെ റി​സ​ല്‍​ട്ട് വ​ന്ന​തി​ല്‍ ജി​ല്ല​യി​ല്‍ എ​ല്ലാം നെ​ഗ​റ്റീ​വ് ആ​ണ്. അ​തീ​വ​ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ലും സ്ഥി​തി​ഗ​തി​ക​ള്‍ നി​ല​വി​ല്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.വി. ​ഷേ​ര്‍​ലി വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നും സം​ശ​യ​ങ്ങ​ള്‍​ക്കും 8589015556, 0474-2797609, 1077, 7306750040(വാ​ട്‌​സ് ആ​പ് മാ​ത്രം), 1056(ദി​ശ) എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.