നി​രോ​ധ​ന ലം​ഘ​നം: 249 കേ​സു​ക​ൾ
Sunday, March 29, 2020 10:25 PM IST
കൊ​ല്ലം/​കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി പോ​ലീ​സ്. നി​ർ​ദേ​ശ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു.
പ്ര​ധാ​ന​പ്പെ​ട്ട ക​വ​ല​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ശ​ക്ത​മാ​ക്കി. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ​വും വ്യാ​പ​ക​മാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടു​പി​ടി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി വ​രു​ന്നു. നി​രോ​ധ​നം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ച്ച​തി​നും മ​റ്റു​മാ​യി ഇ​ന്ന​ലെ കൊ​ല്ലം സി​റ്റി-​റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​ക​ളി​ലാ​യി 249 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ 69 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 74 പേ​ർ അ​റ​സ്റ്റി​ലാ​യി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ക്കി​യ 55 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. റൂ​റ​ൽ പ​രി​ധി​യി​ൽ 180 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 157 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത്‌ 184 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
വി​ദേ​ശ​ത്ത് നി​ന്നും മ​ക​ൻ എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ​ഴ​യാ​റ്റി​ൻ​കു​ഴി സ്വ​ദേ​ശി ഇ​മാ​മു​ദീ​നെ ക്വാ​റ​ന്‍റ​യി​ൻ ലം​ഘി​ച്ച് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ക​റ​ങ്ങി ന​ട​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രോ​ധ​നം ലം​ഘി​ച്ച് പൊ​തു​സ്ഥ​ല​ത്ത് കൂ​ട്ടം കൂ​ടി​യി​രു​ന്ന് ചീ​ട്ടു​ക​ളി​യി​ലേ​ർ​പ്പെ​ട്ട ന​ല്ലി​ല സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലു​ള്ള ലേ​ബ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​റോ​ണ ബാ​ധ​യെ​ക്കു​റി​ച്ചും നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​സ്ട്രേ​ഷ​ൻ റ​ദ്ദ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​അ​റി​യി​ച്ചു.
ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റ​യി​നി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും ഭ​ക്ഷ​ണം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ​ക്ക് ഭ​ക്ഷ​ണ​വും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ എ​ല്ലാ എ​സ്എ​ച്ച്ഒ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി റൂ​റ​ൽ എ​സ്പി ഹ​രി​ശ​ങ്ക​ർ അ​റി​യി​ച്ചു.