തെ​രു​വു​മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി ബാ​പ്പൂ​ട്ടി
Monday, March 30, 2020 10:16 PM IST
കൊ​ല്ലം: ലോ​ക് ഡൗ​ൺ ദു​രി​ത​ത്തി​ലാ​ക്കി​യ തെ​രു​വു​ക​ളി​ലെ ജീ​വി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഭ​ക്ഷ​ണ​വു​മാ​യി ബാ​പ്പു​ട്ടി​യും കൂ​ട്ടു​കാ​രും രം​ഗ​ത്ത്.

ഹോ​ട്ട​ലു​ക​ളും മാ​ർ​ക്ക​റ്റു​ക​ളു​മ​ട​ക്കം അ​ട​ച്ച​തോ​ടെ നാ​യ്ക്ക​ളും പൂ​ച്ച​ക​ളു​മ​ട​ക്കം വ​ലി​യൊ​രു വി​ഭാ​ഗം ജീ​വി​ക​ൾ പ​ട്ടി​ണി​യി​ലാ​ണ്. പ​ല​രും അ​വ​ശ​നി​ല​യി​ലു​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന്തു ക്ഷേ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​പ്പു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കി കൊ​ല്ലം ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മൃ​ഗ​ങ്ങ​ൾ​ക്കെ​ത്തി​ക്കു​ന്ന​ത്.

വീ​ട്ടി​ൽ നി​ര​വ​ധി ജ​ന്തു​ക്ക​ളെ വ​ള​ർ​ത്തു​ന്ന ഇ​ദ്ദേ​ഹം തെ​രു​വി​ലെ ജീ​വി​ക​ൾ​ക്കും കൂ​ടി പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്നു. ഇ​റ​ച്ചി​യ​ട​ക്കം വി​പ​ണി​യി​ൽ കി​ട്ടാ​നു​ള്ള ബു​ദ്ധി​മു​ട്ടും വ​ലി​യ പാ​ത്ര​ങ്ങ​ളി​ൽ പാ​കം ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തു മ​ട​ക്കം പ്ര​തി​സ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് ബാ​പ്പു​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ .