സ​ഹാ​യ ഹ​സ്ത​വു​മാ​യി കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വി ക്ഷേ​ത്രം
Monday, March 30, 2020 10:18 PM IST
ച​വ​റ: പൊ​ന്മ​ന കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ കോ​റോ​ണ​ക്കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കോ​യി​വി​ള ബി​ഷ​പ് അ​ഭ​യ കേ​ന്ദ്ര​ത്ത​ലേ​ക്ക് അ​ഞ്ച് ചാ​ക്ക് അ​രി​യും അ​തി​നു​വേ​ണ്ടു​ന്ന പ​ച്ച​ക്ക​റി​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും ന​ല്‍​കി.
കൊ​റോ​ണ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​യി ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നാ​ല്‍ അ​ഭ​യ കേ​ന്ദ്ര​ത്തി​ന് നേ​ര​ത്തെ ല​ഭി​ച്ച് കൊ​ണ്ടി​രു​ന്ന സ​ഹാ​യ​ങ്ങ​ള്‍ ഒ​രു പ​രി​ധി വ​രെ ഇ​ല്ലാ​താ​യ​തോ​ടെ ഇ​വ​രു​ടെ വി​ഷ​മം അ​റി​ഞ്ഞ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​മു​ള​ള സാ​ധ​ന​ങ്ങ​ളു​മാ​യി ക്ഷേ​ത്രം വ​ക വാ​ഹ​ന​ത്തി​ല്‍ അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ​ത്തി അ​വ ന​ല്‍​കു​ക​യാ​യി​രു​ന്നു.
നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളെ​ത്തു​ന്ന കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​വ​ര്‍​ത്തി ന​ല്ലൊ​രു മാ​തൃ​ക​യാ​ണ​ന്ന് അ​ഭ​യ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ കു​ഞ്ഞ​ച്ച​ന്‍ ആ​റാ​ട​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തേ​വ​ല​ക്ക​ര ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​ഷി​ഹാ​ബ്, പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന​ക്കു​ട്ട​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എ​സ്.സ​ന്തോ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി ടി. ​ബി​ജു മ​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി.