വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, April 2, 2020 10:18 PM IST
കൊ​ല്ലം: വ്യാ​ജ​മ​ദ്യം നി​ർ​മ്മി​ക്കു​ന്ന​തി​ന് സൂ​ക്ഷി​ച്ചി​രു​ന്ന 35 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ര​ണ്ട ് സ്കൂ​ട്ട​റു​ക​ളും ആ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ.
ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നീ​ലേ​ശ്വ​രം തോ​പ്പി​ൽ പ്ര​തി​യു​ടെ വ​ക പു​ര​യി​ട​ത്തി​ൽ നി​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ആ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. നീ​ലേ​ശ്വ​രം തോ​പ്പി​ൽ മ​ണ​ക്കാ​ട് പു​തു​വ​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​നെ​ന്ന് വി​ളി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​നെ (40) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഓ​ടി ര​ക്ഷ​പ്പെ​ട്ട മൂ​ന്നു​പേ​രെ​യും പ്ര​തി​ക​ളാ​ക്കി​യി​ട്ടു​ണ്ട്. നീ​ലേ​ശ്വ​രം തോ​പ്പ് കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ്, മ​ദ്യം തു​ട​ങ്ങി ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്ന​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട​യും വാ​റ്റു​പ​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്.
ച​വ​റ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷ​ഫീ​ക്ക്, മു ​ന്തി​രി സ്വാ​മി​നാ​ഥ​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​ർ, ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ ബൈ​ജു.​പി.​ജെ​റോം, സീ​നു, മ​നു, സ​ജു, റി​പു, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.