പ്രാ​ക്കു​ളം സ്വ​ദേ​ശി ആ​ശു​പ​ത്രി വി​ട്ടു
Monday, April 6, 2020 10:31 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ആ​ദ്യം കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച പ്രാ​ക്കു​ളം സ്വ​ദേ​ശി ആ​ശു​പ​ത്രി വി​ട്ടു. പാ​രി​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

അ​വി​ടു​ന്ന് ആം​ബു​ല​ൻ​സി​ൽ തൃ​ക്ക​രു​വ​യി​ലെ വീ​ട്ടി​ലേ​യ്ക്ക് മാ​റ്റി. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം അ​ഗ്നി​ശ​മ​ന നി​ല​യം മേ​ധാ​വി ബി.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും സി​വി​ൽ ഡി​ഫ​ൻ​സ് വ​യ​ർ​ലെ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടീ​മും ആം​ബു​ല​ൻ​സി​ന് അ​ക​മ്പ​ടി ന​ൽ​കി.
ക​ഴി​ഞ്ഞ 18നാ​ണ് പ്രാ​ക്കു​ളം സ്വ​ദേ​ശി എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. അ​വി​ടു​ന്ന് ത​മ്പാ​ന്നൂ​രി​ൽ എ​ത്തി ബ​സി​ൽ കൊ​ല്ല​ത്ത് വ​ന്നു. തു​ട​ർ​ന്ന് ഓ​ട്ടോ​യി​ൽ വീ​ട്ടി​ലെ​ത്തി.
ഇ​ദ്ദേ​ഹ​ത്തി​ന് 28നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 31ന് ​അ​ടു​ത്ത ബ​ന്ധു​വാ​യ സ്ത്രീ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു.

ഇ​ന്ന​ലെ ഓ​യൂ​ർ മി​യ​ന്ന സ്വ​ദേ​ശി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. യു​വാ​വാ​യ ഇ​ദ്ദേ​ഹ​ത്തെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി.

ഇ​യാ​ൾ നി​സാ​മു​ദ്ദീ​നി​ൽ പോ​യി മ​ട​ങ്ങി വ​ന്ന വ്യ​ക്തി​യാ​ണ്. സ​ഞ്ചാ​ര​പ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.