വ​നംവ​കു​പ്പ് വാ​ച്ച​ര്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Friday, May 22, 2020 1:32 AM IST
ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വി​നു സ​മീ​പം റോ​സ്മ​ല വ​ന​ത്തി​നു​ള്ളി​ല്‍ വ​നം വ​കു​പ്പ് വാ​ച്ച​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി പ​ണ്ടാ​ര​തു​രു​ത്ത് സ്വ​ദേ​ശി ദി​ജു (43) വി​നെ ആ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ദി​ജു​വും സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് ജോ​ലി​ക്കാ​യി തെ​ന്മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ റോ​സ്മ​ല ഈ​റ്റ​പ​ട​പ്പ് സെ​ക്‌​ഷ​നി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു.

ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​യാ​ള്‍ ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പം കു​ളി​ക്കാ​ന്‍ പോ​യി തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ ദി​ജു​വി​നെ കാ​ണാ​താ​വു​ക​യും തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ചെ​ക്ക്പോ​സ്റ്റി​ല്‍ നി​ന്നും അ​ര​കി​ലോ​മീ​റ്റ​ര്‍ ദൂ​രെ വ​ന​ത്തി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​ട​ക്കം എ​ത്തി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കു​മെ​ന്ന് കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു.