റൂ​റ​ലി​ല്‍ 34 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു
Saturday, May 23, 2020 11:39 PM IST
കൊ​ട്ടാ​​ര​ക്ക​ര: കോ​വി​ഡ്-19 കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 34 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു 36 പേ​രെ അ​റ​സ്റ്റ് ചെ​യ്തു 25 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 138 പേ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.