പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ച ആരോപിച്ച് കൗൺസിൽ യോഗത്തിൽ വാക്കേറ്റവും സംഘർഷവും
Monday, May 25, 2020 10:44 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ഭ​ര​ണ നേ​തൃ​ത്വം ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യ​താ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും ആ​രോ​പി​ച്ച് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും. കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ന് ​ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ സു​ശീ​ല രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ന്ന​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പു​ന​ലൂ​രി​ലെ​ത്തി ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ഓ​ഫീ​സ് യ​ഥാ​വി​ധി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്നു വ​രു​ന്ന​വ​രെ പോ​ലും നി​രീ​ക്ഷി​ക്കാ​ൻ ത​യ്യാ​റാ​വു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു.
ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ പേ​രി​ൽ വ​ലി​യ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ള്ള​താ​യും അ​ത് പു​റ​ത്ത​റി​യാ​തി​രി​ക്കാ​നാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്ത സൗ​ജ​ന്യ ഭ​ക്ഷ​ണ​ത്തെ​യും ചെ​ല​വി​നേ​യും സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു വി​ടാ​ത്ത​തെ​ന്ന് സ​ഞ്ചു ബു​ഖാ​രി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.
ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത മാ​സ്ക്കു​ക​ൾ​ക്കും സാ​നി​റ്റൈ​സ​റി​നും ആ​യി 12 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി​ട്ടു​ള്ള​ത് ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കാ​ണെ​ന്നും നാ​ല് രൂ​പ​യി​ൽ താ​ഴെ വി​ല​വ​രു​ന്ന ഒ​രു മാ​സ്കി​ന് 12.50 രൂ​പ വ​ച്ചാ​ണ് ന​ഗ​ര​സ​ഭ വാ​ങ്ങി​യ​തെ​ന്നും വീ​ടു​ക​ളി​ലെ​ത്തി​ച്ച ചെ​റി​യ അ​ള​വ് സാ​നി​റ്റൈ​സ​റി​ന് 50 രൂ​പ ചേ​ർ​ത്ത് കി​റ്റി​ന് 80 രൂ​പ നി​ര​ക്കി​ൽ ഈ​ടാ​ക്കി​യ​ത് ശു​ദ്ധ ത​ട്ടി​പ്പാ​ണെ​ന്നും ജി.​ജ​യ​പ്ര​കാ​ശ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.
ന​ഗ​ര​സ​ഭ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് സാ​നി​റ്റൈ​സ​ർ നി​ർ​മ്മാ​ണ​ത്തി​നെ​ന്ന പേ​രി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ത്തി​നു​ള്ള സ്പി​രി​റ്റ് വാ​ങ്ങി​യി​ട്ടു​ള്ള​താ​യും അ​തി​ൽ ക്ര​മ​ക്കേ​ടു​ള്ള​താ​യും സാ​ബു അ​ല​ക്സ്, വി​ള​യി​ൽ സ​ഫീ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.
സ്കൂ​ളു​ക​ളി​ൽ വീ​ണ്ടും പ​രീ​ക്ഷ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത പി​ടി​പ്പു​കേ​ടാ​ണെ​ന്ന് സു​രേ​ന്ദ്ര​നാ​ഥ തി​ല​ക​ൻ പ​റ​ഞ്ഞു.
ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ മു​ൻ ചെ​യ​ർ​മാ​ൻ എം.​എ രാ​ജ​ഗോ​പാ​ൽ ത​യ്യാ​റാ​യെ​ങ്കി​ലും മു​ൻ ചെ​യ​ർ​മാ​ന്‍റെ മ​റു​പ​ടി​യ​ല്ല വേ​ണ്ട​തെ​ന്നും ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ ത​ന്നെ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ജി.​ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞ​തോ​ടെ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ബ​ഹ​ള​വു​മാ​യി.
കൃ​ത്യ​മാ​യ മ​റു​പ​ടി​യോ ക​ണ​ക്കോ ന​ൽ​കാ​തെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​യി എ​ന്നു പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് പ്ര​ഹ​സ​ന​മാ​യ യോ​ഗം ബ​ഹി​ഷ്ക്ക​രി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.