ഷെ​ൽ​ട്ട​ർ​ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളെ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​ത് വി​വാ​ദ​മാ​യി
Tuesday, May 26, 2020 10:36 PM IST
കൊ​ല്ലം: തെ​രു​വു​ക​ളി​ലും മ​റ്റും അ​ല​ഞ്ഞു​ന​ട​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​ൾ​പ്പെ​ടെ പാ​ർ​പ്പി​ച്ചി​രു​ന്ന ഹെ​ൽ​ട്ട​ർ​ഹോ​മി​ൽ അ​വ​രെ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​ത് ത​ർ​ക്ക​ങ്ങ​ൽ​ക്കും ബ​ഹ​ള​ത്തി​നും കാ​ര​ണ​മാ​യി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് കൊ​ല്ലം ലാ​ൽ​ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യം കോം​പ്ള​ക്സി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന 51 പേ​രെ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രെ​ന്ന പേ​രി​ൽ എ​ത്തി​യ വ​നി​ത​ക​ൾ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തി​നി​ടെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ സ്ഥ​ല​ത്തെ​ത്തി ഇ​തി​നെ എ​തി​ർ​ത്തു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മേ​യ​ർ സ്ഥ​ല​ത്തെ​ത്തി ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ചു.

ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​തി​നെ​തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഏ​താ​നും പേ​രെ പോ​ലീ​സ് തി​രി​കെ ഷെ​ൽ​ട്ട​ർ​ഹോ​മി​ലെ​ത്തി​ച്ചു. ഇ​വി​ടു​ത്തെ 51പേ​രു​ടേ​യും ഭ​ക്ഷ​ണം ഇ​നി​മു​ത​ൽ ഡി​സി​സി ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങാ​ൻ ഇ​ട​മി​ല്ലാ​ത്ത​വ​രെ ഇ​വി​ടെ പാ​ർ​പ്പി​ച്ച​ത്.