റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണ​ത്തി​ന്് ബ​ദ​ൽ സം​വിധാ​നം
Thursday, May 28, 2020 10:46 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​ൾ​ക്ക് പു​തി​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് അ​പേ​ക്ഷ​യു​മാ​യി ഒ​രാ​ളും ഓ​ഫീ​സി​ൽ നേ​രി​ട്ട് വ​രാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ബ​ദ​ൽ ക്ര​മീ​ക​ര​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ്. എ. ​സെ​യ്‌​ഫ് അ​റി​യി​ച്ചു.
നി​ല​വി​ൽ ഒ​രു റേ​ഷ​ൻ കാ​ർ​ഡി​ലും പേ​രി​ല്ലാ​ത്ത​വ​ർ​ക്ക് ആ​ധാ​ർ കാ​ർ​ഡ് മാ​ന​ദ​ണ്ഡ​മാ​ക്കി പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷി​ച്ചാ​ൽ അ​ന്ന് ത​ന്നെ റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്. നി​ല​വി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡി​ൽ നി​ന്ന് പേ​ര് കു​റ​വ് ചെ​യ്ത് പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് എ​ടു​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന മു​റ​ക്ക് ഹാ​ജ​രാ​ക്കാ​വു​ന്ന​താ​ണ്.
നി​ല​വി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് ചേ​ർ​ക്കാ​നും മ​റ്റൊ​രു താ​ലൂ​ക്കി​ലേ​ക്ക് കു​റ​ച്ച് കൊ​ണ്ട് പോ​കാ​നും അ​ട​ക്ക​മു​ള്ള അ​പേ​ക്ഷ​ക​ൾ അ​പേ​ക്ഷ​ക​ർ ഓ​ഫീ​സി​ൽ എ​ത്താ​തെ ത​ന്നെ ഓ​ൺ ലൈ​നി​ൽ അം​ഗീ​ക​രി​ക്കു​ന്ന​താ​ണ്. മ​റ്റൊ​രു താ​ലൂ​ക്കി​ലേ​ക്ക് കു​റ​വ് ചെ​യ്തുകൊ​ണ്ട് പോ​കേ​ണ്ട അ​പേ​ക്ഷ​ക​ൾ അ​ന്ന് ത​ന്നെ തീ​ർ​പ്പാ​ക്കി ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്കി​ലേ​ക്ക് അ​യ​ക്കു​ന്ന​താ​ണ്.
മ​റ്റ് അ​പേ​ക്ഷ​ക​ൾ പ്ര​കാ​രം റേ​ഷ​ൻ കാ​ർ​ഡി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന മു​റ​യ്ക്ക് ഓ​ഫീ​സി​ൽ എ​ത്തി​യാ​ൽ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ വ​രു​ത്തി​ന​ൽ​കു​ന്ന​താ​ണ്. നി​ല​വി​ൽ ആ​ധാ​ർ കാ​ർ​ഡ് വ​ച്ചു​ള്ള റേ​ഷ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​ർ ഒ​ഴി​കെ ആ​രും ത​ന്നെ ഓ​ഫീ​സി​ലേ​ക്ക് നേ​രി​ട്ട് വ​രേ​ണ്ട​തി​ല്ല.
മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് കാ​ർ​ഡ് മാ​റാ​നു​ള്ള അ​പേ​ക്ഷ​ക​ൾ ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന മു​റ​യ്ക്ക് ബു​ധ​നാ​ഴ്ച​ക​ളി​ൽ നേ​രി​ട്ടെ​ത്തി റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.