അടച്ചി‌ടൽ പൂർണം: അഞ്ച് ഹോട്ട് സ്പോട്ടുകൾ കൂടി
Sunday, May 31, 2020 10:29 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ പു​തു​താ​യി അ​ഞ്ച് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി. പ​ന്മ​ന , പു​ന​ലൂ​ർ ന​ഗ​ര​സ​ഭ, കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് എ​ന്നി​വ​യാ​ണ് ഹോ​ട്ട് സ്പോ​ട്ട് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
എ​ന്നാ​ൽ കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ണ്ട​യി​ൻ​മെ​ന്റ് സോ​ണു​ക​ൾ ഇ​ല്ല. ക​ല്ലു​വാ​തു​ക്ക​ലി​ൽ ക​ണ്ട​യി​ൻ​മെ​ന്റ് സോ​ണു​ണ്ട്. ക​ണ്ട​യി​ൻ​മെ​ന്റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

അ​തേ സ​മ​യം ജി​ല്ല​യി​ൽ ഞാ​യ​ർ അ​ട​ച്ചി​ട​ൽ സ​മ്പൂ​ർ​ണ​മാ​യി​രു​ന്നു. ക​ട ക​മ്പോ​ള​ങ്ങ​ൾ തു​റ​ന്നി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും പെ​ട്രോ​ൾ പ​മ്പു​ക​ളും മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

നി​ര​ക്കു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ള​രെ കു​റ​വാ​യി​രു​ന്നു. കാ​ൽ​ന​ട യാ​ത്ര​ക്കാ​രും വി​ര​ളം. പോ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​ല്ല.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ , സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ഉ​ട​നീ​ളം ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ന്നു. പൊ​തു ഇ​ട​ങ്ങ​ളും വീ​ട്ടു​പ​രി​സ​ര​ങ്ങ​ളും ഒ​ക്കെ ശു​ചീ​ക​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.