റെ​ക്കാ​ർ​ഡു​ക​ളു​ടെ തോ​ഴ​ൻ ജേ​ക്ക​ബ് ജോ​ൺ വി​ര​മി​ച്ചു
Wednesday, June 3, 2020 10:37 PM IST
ചാ​ത്ത​ന്നൂ​ർ: ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ര​വ​ധി റെ​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ച്ച കൊ​ല്ലം എ​ക്സെ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജേ​ക്ക​ബ് ജോ​ൺ 30 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ച്ചു.
ചാ​രാ​യ നി​രോ​ധ​ന കാ​ല​ത്ത് 1996-ൽ ​തൃ​ശൂ​രി​ൽ ഇ​ൻ​സ്പെ​ക്ട​റാ​യി​രി​ക്കെ 18000 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത് എ​ക്സൈ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ വ​ലി​യ സം​ഭ​വ​വും റെ​ക്കാ​ർ​ഡ് നേ​ട്ട​വു​മാ​യി. ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ദ്യ സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പി​ഴ​യി​ടാ​ക്കി​യ​തും എ​ക്സൈ​സി​ൽ റെ​ക്കാ​ർ​ഡാ​യി. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഡ​യ​സാ പാം ​കേ​സ് പി​ടി​കൂ​ടി മൂ​ന്ന് അ​ബ്കാ​രി​ക​ളെ ജ​യി​ലി​ല​ട​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തും സേ​വ​ന കാ​ല​ത്തെ മി​ക​വു ക​ളി​ലൊ​ന്ന്.
അ​നീ​തി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​വും സ​ത്യ​സ​ന്ധ​ത​യും ഉ​റ​ച്ച നി​ല​പാ​ടും മൂ​ലം എ​ന്നും ഭ​ര​ണ നേ​തൃ​ത്വ​ത്തി​നും അ​ബ്കാ​രി​ക​ൾ​ക്കും അ​ന​ഭി​മ​ത​ന​നു​മാ​യി​രു​ന്നു. 26 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 28 സ്ഥ​ലം മാ​റ്റ​ങ്ങ​ൾ. 11 വ​ർ​ഷം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രി​ക്കു​മ്പോ​ൾ 15 സ്ഥ​ലം മാ​റ്റം. 2017- ന് ​ശേ​ഷം മാ​ത്രം അ​ഞ്ച് സ്ഥ​ലം മാ​റ്റ​ങ്ങ​ൾ. പി​ന്നാ​ലെ ഉ​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റും ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യും സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​ത് വേ​ദ​ന​യോ​ടെ കാ​ണേ​ണ്ടി വ​ന്നു. എ​ക്സൈ​സി​ൽ ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ഭ്യ​സ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. എം ​കോം, എം​എ, എ​ൽ​എ​ൽ​ബി, എം​ബി​എ തു​ട​ങ്ങി​യ ബി​രു​ദ​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ർ​ഹ​ത​യു​ള്ള പ​ല​തും നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ന്‍റെ ദു:​ഖ​വും ഔ​ദ്യോ​ഗി​ക ജീ​വി​ത​കാ​ല​ത്ത് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നു.
ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ൽ എ​ൽ​ഡി​സി​യാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന് തു​ട​ക്കം. ര​ണ്ട് ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി ര​ണ്ട് റാ​ങ്കു​ലി​സ്റ്റു​ക​ളി​ൽ എ​ത്തി​യ​തി​നാ​ൽ പി​എ​സ് സി ​പി​രി​ച്ചു​വി​ട​ൽ നോ​ട്ടീ​സ് ന​ല്കി. നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​രി​ട്ടു. പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ കാ​ക്കി യൂ​ണി​ഫോം ധ​രി​ക്കാ​നു​ള്ള പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ.
1994-ൽ ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി ചേ​ർ​ന്നു. ഒ​ടു​വി​ൽ കൊ​ല്ല​ത്തേ​ക്ക്. വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​ശം​സ നേ​ടി​യ ശേ​ഷ​മാ​ണ് സ​ർ​വീ​സി​ൽ നി​ന്നു​ള്ള വി​ര​മി​ക്ക​ൽ .
സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ സ​ഭാ​പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​വ​ന്നി​രു​ന്നു. ഇ​നി അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ഭാ​ര്യ സു​മ കെ.​ജേ​ക്ക​ബ് ( കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ്് ഗ്രി​ഗോ​റി​യോ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ അ​ധ്യാ​പി​ക) മ​ക്ക​ൾ: ജോ​ബി ജേ​ക്ക​ബ് (എ​ഞ്ചി​നി​യ​ർ) റ്റീ​ന ജേ​ക്ക​ബ് (എം​ബി​ബി​എ​സ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി.)