വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗം പി​ടി​യി​ൽ
Thursday, July 2, 2020 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര: വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യി​രു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ത്തെ എ​ഴു​കോ​ൺ പോ​ലീ​സ് പി​ടി​കൂ​ടി.​തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സി​എ​സ്​ഐ പ​ള്ളി​ക്കു സ​മീ​പം ജ​ഹാ​ൻ മ​ൻ​സി​ലി​ൽ ജാ​സിം ഖാ​ൻ (27) ആ​ണ് പി​ടി​യി​ലാ​യ​ത്. ​കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് ഇ​യാ​ൾ.
ക​ഴി​ഞ്ഞ ജ​നു​വ​രി രണ്ടിന് ​രാ​ത്രി​യി​ൽ ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം എ​ഴു​കോ​ൺ ക​ക്കോ​ട് വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി വ​രു​ന്ന ക​ക്കോ​ട് ല​ക്ഷ്മി​​യി​ൽ സു​രേ​ന്ദ്ര​നെ (65) ക​ട​യി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ സു​രേ​ന്ദ്ര​ൻ ഇ​പ്പോ​ഴും ചി​കി​ൽ​സ​യി​ലാ​ണ്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ അ​മ്പി​ളി​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളെ പോ​ലീ​സ് നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. എ​ഴു​കോ​ൺ എ​സ്​എ​ച്ച്ഒ ​ശി​വ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.