ബ​സി​ന‌​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, July 4, 2020 12:12 AM IST
കു​ന്നി​ക്കോ​ട് : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. പു​ന​ലൂ​ര്‍ തൊ​ളി​ക്കോ​ട് അ​ന​ന്തു ഭ​വ​നി​ല്‍ സി.​ആ​ര്‍. ഗോ​പ​കു​മാ​ര്‍ -ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജി .​അ​ന​ന്തു (25) ആ​ണ് മ​രി​ച്ച​ത്.

കു​ന്നി​ക്കോ​ട് ഹോ​സ്പി​റ്റ​ല്‍ ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6. 45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​റ് മാ​സം മു​ന്‍​പ് വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ അ​ന​ന്തു കൊ​ല്ല​ത്ത് ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ല​ത്ത് നി​ന്നും തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കെ​എ​സ്ആ​ര്‍ ടി ​സി ബ​സി​ന് വ​ശം കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പാ​ത​യു​ടെ വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു. അ​ന​ന്തു റോ​ഡി​ലേ​ക്കാ​ണ് തെ​റി​ച്ച് വീ​ണ​ത്. ബ​സി​ന്‍റെ പി​ന്‍​ച​ക്ര​ങ്ങ​ള്‍ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.​ആ​ര്യ​യാ​ണ് സ​ഹോ​ദ​രി. മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.