കോ​വി​ഡ് എ​ക്‌​സ്പീ​രി​യ​ന്‍​സ്ഡ് കൗ​ണ്‍​സി​ലിം​ഗ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, July 6, 2020 10:19 PM IST
കൊല്ലം: കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ള്ള​വ​ര്‍​ക്കും രോ​ഗ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ള്ള​വ​ര്‍​ക്കും കൂ​ടു​ത​ല്‍ അ​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും അ​റി​വ് ന​ല്‍​കാ​ന്‍ കോ​വി​ഡ് എ​ക്‌​സ്പീ​രി​യ​ന്‍​സ്ഡ് കൗ​ണ്‍​സി​ലിം​ഗ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളും കൗ​ണ്‍​സി​ല​ര്‍​മാ​രും ഉ​ള്‍​പ്പെ​ടു​ന്ന വി​ദ​ഗ്ധ​രാ​ണ് കോ​വി​ഡ് സം​ശ​യ നി​വാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗം പൂ​ര്‍​ണ്ണ​മാ​യി ഭേ​ദ​മാ​യ​വ​രി​ല്‍​നി​ന്നും അ​ഞ്ചുപേ​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ല്‍​കി എം ​പാ​ന​ല്‍ ചെ​യ്തി​ട്ടു​ണ്ട്.
രോ​ഗ​ത്തെ എ​ങ്ങ​നെ വി​ജ​യ​ക​ര​മാ​യി നേ​രി​ട്ടു എ​ന്ന അ​നു​ഭ​വ​ത്തി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കു​ക. വി​ളി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന ഈ ​സം​രം​ഭം തു​ട​ര്‍ വി​ശ​ക​ല​ന​ത്തി​ന് ശേ​ഷം കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി വ്യാ​പി​പ്പി​ക്കു​മെ​ന്നും കൗ​ണ്‍​സ​ലി​ംഗ് ആ​വ​ശ്യ​മാ​യ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ള്‍ നാ​സ​ര്‍ അ​റി​യി​ച്ചു.
പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.ശ്രീ​ല​ത, ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​മി​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഫോ​ണ്‍: 7356339359, 8281086130.