ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി യു​വാ​വ് മ​രി​ച്ചു; കോ​വി​ഡ് എ​ന്ന് പ്രാഥമികപരിശോധനാ ഫലം
Tuesday, July 7, 2020 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ തേ​വ​ല​പ്പു​റ​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി യു​വാ​വ് മ​രി​ച്ചു. കോ​വി​ഡ് രോ​ഗ ബാ​ധ​യെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​നാ ഫ​ലം. പു​ത്തൂ​ർ തേ​വ​ല​പ്പു​റം മ​നോ​ജ് ഭ​വ​നി​ൽ മ​നോ​ജ്(23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വീ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം ര​ണ്ടി​ന് ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ​താ​ണ് മ​നോ​ജ്. അ​യ​ൽ​വാ​സി​യാ​യ യു​വാ​വും അ​ന്നു​ത​ന്നെ ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യി​രു​ന്നു. ഇ​രു​വ​രും ഒ​രു വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞു​വ​ര​വെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​നോ​ജ് മ​രി​ച്ച​ത്.

ര​ണ്ട് ദി​വ​സ​മാ​യി പ​നി​യും ഛർ​ദി​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും മ​നോ​ജി​നു​ണ്ടാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും മ​നോ​ജ് ത​യാ​റാ​യി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ് ഗൗ​ര​വം ആ​രോ​ഗ്യ വ​കു​പ്പി​നും ഉ​ണ്ടാ​യ​ത്. പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും സ്ഥ​ല​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സൂ​ച​ന​യു​ണ്ട്. സ്ര​വ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ ഫ​ലം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ് മ​രി​ച്ച മ​നോ​ജ്. പി​താ​വ്: കു​ഞ്ഞു​മോ​ൻ. അ​മ്മ: മി​നി. സം​സ്കാ​രം പി​ന്നീ​ട്.