കു​രു​ന്നു​ക​ൾ​ക്ക് അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ബേ​ബി ഫു​ഡ് ന​ൽ​കി
Wednesday, July 8, 2020 10:31 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് കാ​ല​ത്ത് മാ​തൃ​കാ​പ​ര​മാ​യ നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ബേ​ബി ഫു​ഡും സാ​നി​റ്റൈ​സ​റും ഹാ​ൻ​ഡ് വാ​ഷും മാ​സ്കു​ക​ളും സ​മ്മാ​നി​ച്ചു.

സ​മി​തി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി ​എ​സ് സ​ന്തോ​ഷ് കു​മാ​റി​ൽ നി​ന്നും ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ല​ൻ സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ക്കു​റു​പ്പ് കോ​ഡി​നേ​റ്റ​ർ വേ​ണു സി ​കി​ഴ​ക്ക​നേ​ല, ശി​ശു​ക്ഷേ​മ സ​മി​തി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​വ​ർ​ണ​ൻ പ​ര​വൂ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.