നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കും:ജി​ല്ലാ ക​ളക്ട​ര്‍
Thursday, July 9, 2020 10:27 PM IST
കൊല്ലം: ഇ​ത​ര ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ള്‍ നാ​സ​ര്‍. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും കള​ക്ട​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ മാ​സ്‌​ക് ധ​രി​ക്കാ​ന്‍ മ​റ​ക്ക​രു​ത്. സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൈ ​ക​ഴു​ക​ലും സാ​നി​റ്റൈ​സ​റും ഉ​റ​പ്പാ​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.
വ​ഴി​യോ​ര​ക്ക​ച്ച​വ​ട​വും മ​ത്സ്യ വി​ല്പ​ന​യും നി​രോ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​വ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മു​ണ്ടാ​ക്ക​രു​ത്. ഓ​ഫീ​സു​ക​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തും ഹാ​ര്‍​ബ​റു​ക​ള്‍ അ​ട​ച്ചി​ട്ട​തും പൊ​തു​നന്മ മാ​ത്രം ല​ക്ഷ്യം വ​ച്ചാ​ണ്. വേ​ണ്ടി വ​ന്നാ​ല്‍ നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​രു​ടെ പേ​രി​ല്‍ പി​ഴ ഈ​ടാ​ക്കു​ന്ന​തു​ള്‍​പ്പ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രും. പൊ​തു​വേ കൊ​ല്ലം നി​വാ​സി​ക​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട് ഇ​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. മ​റ്റ് ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ബ്ബ​ന്ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.