ആദിച്ചനല്ലൂരിൽ ഫ​ല​വൃ​ക്ഷ​ത്തൈ​ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, July 13, 2020 10:57 PM IST
ആദിച്ചനല്ലൂർ: ഒ​രു​കോ​ടി ഫ​ല​സ​വൃ​ക്ഷ​ത്തൈ വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ങ്ക​ര​യി​നം മാ​വി​ൻ​തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘ​ാട​നം ന​ട​ത്തി. ആ​ദി​ച്ച​ന​ല്ലൂ​ർ കൃ​ഷി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​ബ്സി​ഡി നി​ര​ക്കി​ൽ ഗു​ണ​മേ​ന്മ​യു​ള്ള മു​ണ്ട​പ്പ ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​വി​ൻ​തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ്ലാ​വി​ൻ​തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ പ്ര​ദീ​പ്കു​മാ​റും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.