റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡ് അ​ട​ച്ചു; ജീ​വ​ന​ക്കാ​ർ വ​ല​ഞ്ഞു
Monday, July 13, 2020 10:57 PM IST
ശാ​സ്താം​കോ​ട്ട: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ - കാ​രാ​ളി​മു​ക്ക് റോ​ഡ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ച​തോ​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ വ​ല​ഞ്ഞു. ഞാ​യ​ർ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ശാ​സ്താം​കോ​ട്ട റെ​യി​ൽ വേ ​സ്റ്റേ​ഷ​നി​ൽ നി​ന്ന് പ്ര​ധാ​ന റോ​ഡാ​യ ച​വ​റ - ശാ​സ്താം​കോ​ട്ട റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ൾ അ​ട​ച്ച​ത്.
ഇ​തു മൂ​ലം​രാ​ത്രി ജോ​ലി​ക്ക് എ​ത്തേ​ണ്ട ജീ​വ​ന​ക്കാ​രും ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. റോ​ഡ് അ​ട​ച്ച​ത​റി​യാ​തെ എ​ത്തി​യ മ​റ്റു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ജോ​ലി​ക്കു പോ​കേ​ണ്ട ജീ​വ​ന​ക്കാ​ർ​ക്ക് റെ​യി​ൽ​വേ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ട്രെ​യി​ൻ ന​ഷ്ട​മാ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി.
വെ​ളു​പ്പി​ന് 5:30 ന് ​എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കും, രാ​വി​ലെ ആറിന് ​തി​രു​വ​ന​ന്തപു​രം ഭാ​ഗ​ത്തേ​ക്കും, എട്ടിന് ​കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​മു​ള്ള പ്ര​ത്യേ​ക ട്രെ​യി​നു​ക​ളാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. റോ​ഡ് അ​ട​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.