മ​ണ്‍​റോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് കോ​വി​ഡ്
Friday, July 31, 2020 10:48 PM IST
കു​ണ്ട​റ: മ​ണ്‍​റോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍​ഡ് അം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ന്‍ ഐ​സൊ​ലൈ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്‍​പ​താം വാ​ര്‍​ഡ് അം​ഗ​ത്തി​നാ​ണ് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​ത് ആ​രി​ല്‍​നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.
പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്‍​റോ​തു​രു​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യി​രു​ന്നു. ഡോ​ക്ട​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് നി​ര്‍​ദേ​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ച പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ല്‍ പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ അം​ഗ​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി മു​ഴു​വ​ന്‍​പേ​രും ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കും. ഉ​റ​വി​ട​മ​റി​യാ​ത്ത​തി​നാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ന്‍ അ​ട​ച്ചു​പൂ​ട്ട​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്.
പ​ടി​ഞ്ഞാ​റേ ക​ല്ല​ട​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യ​തോ​ടെ ഇ​വി​ടെ​നി​ന്ന് ക​ട​ത്തു​വ​ള്ള​ങ്ങ​ള്‍​പോ​ലും മ​ണ്‍​റോ​തു​രു​ത്തി​ലെ​ത്തു​ന്ന​ത് ത​ട​ഞ്ഞി​രു​ന്നു.