വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Thursday, August 6, 2020 11:24 PM IST
പു​ന​ലൂ​ർ : വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വി​ള​ക്കു​വെ​ട്ടം പ്ര​ശാ​ന്ത് ഭ​വ​നി​ൽ യ​ശോ​ദ​ര​ൻ (60) വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ടു​ക്ക​ള​യി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ പ്ല​ഗ് റി​പ്പ​യ​ർ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ ഉ​ട​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭാ​ര്യ​ക്കും വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. തു​ട​ർ​ന്ന് ഭാ​ര്യ ക​മ്പ് കൊ​ണ്ട് അ​ടി​ച്ചു വൈ​ദ്യു​ത​ബ​ന്ധം വേ​ർ​പെ​ടു​ത്തി.

ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു​വീ​ണ ഇ​യാ​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്‌ മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ൾ :പ്ര​ശാ​ന്ത്, വൈ​ശാ​ഖ്. മ​രു​മ​ക്ക​ൾ: നീ​നു, ഉ​മ.