മ​രം വീ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി
Saturday, August 8, 2020 11:14 PM IST
ച​വ​റ: ശ​ക്ത​മാ​യ മ​ഴ​യി​ൽ തേ​വ​ല​ക്ക​ര​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ർ ഷെ​ഡി​ലേ​ക്ക് ആ​ഞ്ഞി​ലി​മ​രം വീ​ണ് ഷെ​ഡ് ത​ക​രു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന കാ​റു​ക​ളു​ടേ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ്ലാ​സു​ക​ൾ ത​ക​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി.​ ശ​ക്ത​മാ​യ മ​ഴ​യി​ൽ ച​വ​റ​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി.