സു​ഭി​ക്ഷ​മാ​കാ​നൊ​രു​ങ്ങി ചാ​ത്ത​ന്നൂ​രും
Saturday, August 8, 2020 11:15 PM IST
ചാത്തന്നൂർ: ഭ​ക്ഷ്യ​സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​രും. പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലി​ക്ക​ട വാ​ര്‍​ഡി​ലെ അ​ഞ്ചേ​ക്ക​ര്‍ ത​രി​ശ് ഭൂ​മി​യി​ല്‍ വി​ത്ത് വി​ത​ച്ചു​കൊ​ണ്ട് ജി ​എ​സ് ജ​യ​ലാ​ല്‍ എം ​എ​ല്‍ എ ​കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ചാ​ത്ത​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ്മ​ല വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​യാ​യി. കു​ടും​ബ​ശ്രീ മി​ഷ​ന്‍, മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ തെ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കൃ​ഷി ഭ​വ​ന്‍ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ച്ച​ക്ക​റി, പ​യ​റു വ​ര്‍​ഗ​ങ്ങ​ള്‍, വാ​ഴ എ​ന്നി​വ കൃ​ഷി ചെ​യ്യും