പ​ത്ത​നം​തി​ട്ട​യി​ലേ​യ്ക്ക് 15 വ​ള്ള​ങ്ങ​ൾ എ​ത്തി​ച്ചു
Sunday, August 9, 2020 10:46 PM IST
ച​വ​റ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ണ്ട​ക​ര​യി​ൽ നി​ന്നും ഏ​ഴ് വ​ള്ള​ങ്ങ​ളും അഴീക്കലിൽ നിന്ന് എട്ട് വള്ളങ്ങളും എ​ത്തി​ച്ചു.

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റു​ടെ ആ​വ​ശ്യ​പ്ര​കാ​രം നീ​ണ്ട​ക​ര​യി​ൽ നി​ന്നു​കൂ​ടി കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം സ​ർ​വ​സ​ജ്ജ​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പോ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10.30 യോ​ടെ നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി. മ​ഴ​യേ​യും അ​വ​ഗ​ണി​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് ക്ര​യി​ൻ ഉ​പ​യോ​ഗി​ച്ച് വ​ള്ള​ങ്ങ​ൾ ലോ​റി​ക​ളി​ൽ ക​യ​റ്റി പ​ത്ത​നം തി​ട്ട​യി​ലേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു. അഞ്ച് വള്ളങ്ങൾ തിരുവല്ലയിലേക്കും, നാലെണ്ണം അടൂരിലും ആറെണ്ണം കോഴഞ്ചേരിയിലുമാണ് എത്തിച്ചത്.

നീ​ണ്ട​ക​ര പ്ര​ദേ​ശ​ത്ത് നി​ന്നു​ള്ള ആ​റും, നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ​യി​ൽ നി​ന്നും ഒ​രു വ​ള്ള​വു​മാ​ണ് പോ​യ​ത്.

വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​യ​റ്റി​യ വ​ള്ള​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൽ നാ​സ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ടി ​മ​നോ​ഹ​ര​ൻ, ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സീ​ൽ​ദാ​ർ ഷി​ബു, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​സു​ഹൈ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫ് ഫി​ഷ​റീ​സ് നൗ​ഷ​ർ​ഖാ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് സേ​തു​ല​ക്ഷ്മി, ച​വ​റ സി ​ഐ എ ​നി​സാ​മു​ദീ​ൻ, മ​റൈ​ൻ സി ​ഐ എ​സ് എ​സ് ബൈ​ജു, മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളും തൊ​ഴി​ലാ​ളി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.